കറുപ്പ് (Suriya) വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'കറുപ്പൻ വരാൻ...'; സൂര്യയുടെ സംഹാര താണ്ഡവം, ​'ഗജിനി' റഫറൻസുമായി കറുപ്പ് ടീസർ

സൂര്യയുടെ മുൻപ് സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിൽ നിന്നെല്ലാമുള്ള റഫറൻസ് കറുപ്പ് ടീസറിൽ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയുടെ 50-ാം പിറന്നാൾ ആണിന്ന്. പിറന്നാളിനോടനുബന്ധിച്ച് നടന്റെ പുതിയ ചിത്രം കറുപ്പിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. ആർജെ ബാലാജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് ലുക്കിലാണ് ടീസറിൽ സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യയുടെ ആരാധകർക്ക് ആഘോഷിക്കാനുള്ള രംഗങ്ങൾ അടങ്ങിയ ടീസർ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

സൂര്യയുടെ മുൻപ് സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിൽ നിന്നെല്ലാമുള്ള റഫറൻസ് കറുപ്പ് ടീസറിൽ കാണാം. ​ഗജിനി, റോളക്സ് (വിക്രം), ജയ് ഭീം തുടങ്ങിയ ചിത്രങ്ങളെല്ലാം ടീസർ കാണുമ്പോൾ മനസിലേക്ക് കടന്നുവരും. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കലൈവാനൻ എഡിറ്റിങും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് ആഭ്യങ്കർ ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജികെ വിഷ്ണു. മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്.

ചിത്രത്തിന്റെ പോസ്റ്ററുകളും ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൂര്യ 46 ആണ് സൂര്യയുടേതായി അനൗൺസ് ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം. വെങ്കി അൽതൂരി ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റെട്രോ ആണ് സൂര്യയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം ആയിരുന്നില്ല കാഴ്ചവച്ചത്.

Tamil actor Suriya's upcoming movie Karuppu teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT