Swara Bhasker 
Entertainment

രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്‌കര്‍

പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സ്വരയുടെ വെളിപ്പെടുത്തല്‍. തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.

''തനു വെഡ്‌സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യം അയാള്‍ എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്'' താരം പറയുന്നു.

ചിത്രത്തില്‍ സ്വരയും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും താരം പറയുന്നു. ''ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും കാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യാം. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ'' താരം പറയുന്നു.

''പിന്നെ ഞാന്‍ കാണുന്നത് സംവിധായകനും കാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ്. ഒരു കുപ്പിയുടെ പകുതി അവര്‍ തീര്‍ത്തിരുന്നു. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ. എങ്ങനെയാണ് 20 കളുടെ തുടക്കത്തിലുള്ളൊരു കൊച്ചു പെണ്‍കുട്ടി രണ്ട് മദ്യപര്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്യുക? എനിക്കാകെ പേടിയായി. ഞാന്‍ അവിടെ നിന്നും പോയി''സ്വര പറയുന്നു.

''രാത്രി സംവിധായകന്‍ എന്റെ മുറിയില്‍ വാതില്‍ മുട്ടി. അയാള്‍ ആവര്‍ത്തിച്ച് വാതിലില്‍ ശക്തിയായി മുട്ടി. വാതില്‍ പൊളിഞ്ഞു വീഴുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്നോട് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അയാള്‍ തെറി പറയുകയും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഞാന്‍ അയാളുടെ മുഖത്ത് നോക്കി നോ പറഞ്ഞു. നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചെയ്യാനായില്ല. അയാള്‍ ആ സിനിമയുടെ സംവിധായകനായിരുന്നു'' എന്നും സ്വര പറയുന്നു.

Swara Bhasker recalls a drunk director knocking her door and insisting for a hug.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ശിവദാസന് ഗാന്ധിജി നിത്യസ്മരണ, പൂന്തോട്ടം അമ്മയുടെ തണൽ

സൂപ്പര്‍ സെവനില്‍ ആരാകും എതിരാളികള്‍; ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം; പ്രതീക്ഷയില്‍ ആരാധകര്‍

'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സി​ഗ്മ' എക്സ് പ്രതികരണങ്ങൾ

'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളത്, ഒരു ഗുണവുമില്ല'; മസ്‌കിന്റെ കമന്റില്‍ വിവാദം