Trisha Krishnan ഇൻസ്റ്റ​ഗ്രാം
Entertainment

നടി തൃഷ വിവാഹിതയാകുന്നു ? വരൻ വ്യവസായി

വ്യക്തി ജീവിതം വളരെ സ്വകാര്യമായി തന്നെ നിലനിർത്തുന്ന ആളു കൂടിയാണ് തൃഷ.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ, ത​ഗ് ലൈഫ് എന്നിവയാണ് തൃഷയുടേതായി തിയറ്ററുകളിലെത്തിയ ബി​ഗ് പ്രൊജക്ടുകൾ. ഇരുചിത്രങ്ങളിലെയും തൃഷയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വ്യക്തി ജീവിതം വളരെ സ്വകാര്യമായി തന്നെ നിലനിർത്തുന്ന ആളു കൂടിയാണ് തൃഷ.

അടുത്തിടെ നടൻ വിജയുമായി തൃഷ ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ വിവാഹ വാർത്തയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. നടി വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. 'ശരിയായ' വ്യക്തി വരുമ്പോള്‍ 'ശരിയായ' സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്നിരുന്നു. തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു.

എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം വിവാഹ വാർത്തകൾ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Cinema News: Tamil Actress Trisha Krishnan to marry soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT