സനം ഷെട്ടി ഇൻസ്റ്റ​ഗ്രാം
Entertainment

വഴങ്ങേണ്ടി വരുമെന്ന് ബോധ്യമായതോടെ പല സിനിമകളും ഉപേക്ഷിച്ചു: സനം ഷെട്ടി

കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച മലയാള നടിമാരെ അഭിനന്ദിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാ മേഖലയിലും വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി സനം ഷെട്ടി. തമിഴ് സിനിമയിലും കാസ്റ്റിങ് കൗച്ച് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ചെന്നൈയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെറ്റായ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ വിശകലനം നടത്തണമെന്നും സനം ഷെട്ടി ആവശ്യപ്പെട്ടു.

മലയാള ചലച്ചിത്രമേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നു. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുന്‍കൈയെടുത്ത വനിതാ നടിമാര്‍ക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT