നടി നവ്യ നായരെക്കുറിച്ച് കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഏറെ വൈറലായി മാറിയിരുന്നു. താൻ സിഎം ആകുമ്പോൾ നവ്യ സാരിയുടുത്ത് മുന്നിൽ ഉണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. നടന്റെ ഈ വാക്കുകളിപ്പോൾ തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ വന്നതിനെ പരാമർശിച്ചായിരുന്നു ധ്യാൻ ഇങ്ങനെ പറഞ്ഞത്.
ധ്യാനിന് നേരെ ട്രോളുകളും വിമർശനവും ഉയരുകയാണിപ്പോൾ. 'ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം' എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. 'പല തരത്തിലുള്ള വള്ളി കണ്ടിട്ടുണ്ട്, പക്ഷേ ധ്യാനിന്റെ ഈ വള്ളി പാൻ ഇന്ത്യൻ' ആയിപ്പോയെന്നും കമന്റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്.
ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു വർഗീസ് പറഞ്ഞതിനെ ഉദ്ധരിച്ച് അജുവിന്റെ നാക്ക് പൊന്നായെന്നും ഇവർ കമന്റിൽ കുറിക്കുന്നുണ്ട് (വിജയ് സാർ മന്നിച്ചിടിങ്കേ. എൻ നൻപന്ക്ക് പൈത്യം)- എന്നായിരുന്നു അജു വേദിയിൽ പറഞ്ഞത്. വിജയ് ഫാൻസ് വലിയ വിമർശനവും ധ്യാനിനെതിരെ ഉയർത്തിയിട്ടുണ്ട്.
വിജയ് സാർ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്‌നാട് നിർത്തണം. അവരെ ഒരു പാഠം പഠിപ്പിക്കണം, തമിഴ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു, ഇവനുടെ ബ്രദർ വന്ത് ചെന്നൈയില താ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'വിസിറ്റർ' എന്ന സിനിമയുടെ ലോഞ്ചിനിടെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്. അതേസമയം തൃഷയെ വിമർശിച്ചെത്തുന്നവരും കുറവല്ല. മലയാളികൾ എല്ലാ കാര്യങ്ങളും ആഴത്തിൽ മനസിലാക്കുന്നവരാണെന്നും ഇപ്പോഴും കാര്യങ്ങൾ മനസിലാക്കാത്തത് തമിഴരാണെന്നും ചിലർ കുറിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates