The Odyssey Movie Trailer
Entertainment

'ഒഡീസി'യുടെ എച്ച്ഡി പതിപ്പ് എക്‌സില്‍; കണ്ടത് രണ്ട് മില്യണിലധികം പേര്‍; നടപടിയുമായി നിര്‍മാതാക്കള്‍

ഇതിനോടകം 700 ദശലക്ഷ്ം ഡോളറിനോട് അടുത്താണ് ചിത്രം നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ദി ഓഡീസി തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലോകമെമ്പാടും ലഭിക്കുന്നതും. ഇന്ത്യയിലും നൂറ് കോടിയിലധികം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രം വലിയൊരു പ്രതിസന്ധി നേരിടുകയാണിപ്പോള്‍. ദി ഓഡീസിയുടെ എച്ച്ഡി പ്രിന്റ് ലീക്കായിരിക്ുകകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഒഡീസി ലീക്കായിരിക്കുന്നത്. ഇതോടെ കര്‍ശന നടപടികളുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്‌സല്‍ സ്‌റ്‌റുഡിയോസ് രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറും 53 മിനുറ്റും ഉള്ള പൂര്‍ണ രൂപം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏകദേശം 2.1 മില്യണ്‍ ആളുകള്‍ ഇതിനോടകം ലീക്കായ കോപ്പ് കണ്ടതായാലും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതോടെ നിര്‍മാതാക്കള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ലീക്കായതോടെ സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം 700 ദശലക്ഷ്ം ഡോളറിനോട് അടുത്താണ് ചിത്രം നേടിയത്.

മാറ്റ് ഡാമണ്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. ആന ഹാതവെ, ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലീസ് തെറോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം വലിയ വിജയമായി മുന്നേറുകയാണ്.

 The Odyssey gets leaked X. More than 2 millions watch it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉറപ്പ് നല്‍കിയതാണ്, പിന്‍മാറ്റം വിശ്വാസവഞ്ചനയാണ്'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി

കറകളഞ്ഞ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സത്തയാണ് സിഎംപി: സിപി ജോൺ

ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ച് ശ്രീശങ്കർ; നീന്തലിൽ സാജൻ പ്രകാശും

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 64 lottery result