Theater of Dreams-Ananthu Entertainments film begins; Surya lights the Bhadradeepam insta
Entertainment

തിയേറ്റര്‍ ഓഫ് ഡ്രീംസ്-അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തുടങ്ങി; ഭദ്രദീപം കൊളുത്തി സൂര്യ

'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പാക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.ചടങ്ങില്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിയേറ്റര്‍ ഓഫ് ഡ്രീംസ്, അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തമിഴ് സൂപ്പര്‍ താരം സൂര്യ, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, എസ് എന്‍ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂര്‍ത്തി, ഷിഫിന, ജിത്തു മാധവന്‍, ആല്‍ബി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പാക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.ചടങ്ങില്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രില്‍ 6 ന് കൊടുങ്ങല്ലൂരില്‍ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.

ക്യാമറ പൂജ, സ്വിച്ച് ഓണ്‍ കര്‍മം എന്നിവ ഷൈജു ഖാലിദ് നിര്‍വ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്‌ക്രിപ്റ്റ് കൈമാറ്റം അന്‍വര്‍ റഷീദും നിര്‍വഹിച്ചു. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം: ആല്‍ബി, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ബിബിന്‍ അശോക്, ഗാനരചന: വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മന്‍സൂര്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍: ജോമി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റര്‍, സുമേഷ് മാസ്റ്റര്‍, സംഘട്ടനം: അഷറഫ് ഗുരുക്കള്‍, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റില്‍സ്: ഷെയ്ന്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Theater of Dreams-Ananthu Entertainments film begins; Surya lights the Bhadradeepam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

'എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനല്ല, തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാന്‍'; വൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

ഇക്കാര്യങ്ങൾ ചെയ്താൽ ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാം

മാസംതോറും 20,000 രൂപ പെന്‍ഷന്‍; അറിയാം 'കിടിലന്‍' എല്‍ഐസി സ്‌കീം

SCROLL FOR NEXT