Tovino Thomas about Basil Joseph 
Entertainment

'എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ റെഡിയാണ്'; വികാരഭരിതനായി ടൊവിനോ തോമസ്

വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് ഞങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ ഐക്കോണിക് ജോഡിയാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിനും ഇരുവരും കയ്യടി നേടിയിട്ടുണ്ട്. ബേസിലും ടൊവിനോയും ഒരുമിച്ചെത്തുമ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത ഓര്‍മകളാണ്. സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബേസിലെന്നാണ് ടൊവിനോ പറയുന്നത്.

സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ബേസിലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. തനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ തയ്യാറാകുമെന്നും താനും അങ്ങനെയാണെന്നും താരം പറയുന്നു.

''ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നെ ആരെങ്കിലും വെടിവച്ചാല്‍ അവര്‍ മുമ്പിലേക്ക് ചാടി വീണ് രക്ഷപ്പെടുത്തും. എനിക്കുറപ്പാണ്, അവര്‍ അവരേക്കാളും മുമ്പ് തെരഞ്ഞെടുക്കുക എന്നയാണ്'' എന്നാണ് ടൊവിനോ തോമസ് തന്റെ സുഹൃത്തുക്കളെക്കുറിച്ച് പറയുന്നത്. പിന്നാലെ അവാതരകന്‍ താരത്തോട് സിനിമ മേഖലയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ചോദിക്കുകയായിരുന്നു.

''ഒരുപാട് പേരുണ്ട്. ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണെന്നത് പോപ്പുലര്‍ ആയ അഭിപ്രായമാണ്. അത് ശരിയുമാണ്. ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാന്‍ സാധിക്കും. എനിക്ക് വേണ്ടി അവന്‍ വെടിയുണ്ട ഏറ്റുവാങ്ങും. ഞാനും ഉറപ്പായും അങ്ങനെ ചെയ്യും. വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് ഞങ്ങള്‍'' എന്നായിരുന്നു ടൊവിനോയുടെ മറുപടി.

ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാനാകും. എന്റെ സില്ലിയായ തമാശകളും അവന് മനസിലാകും. അവന്റെ തമാശകള്‍ എനിക്കും. ഞങ്ങള്‍ക്ക് പരസ്പരം തമാശകള്‍ വിശദീകരിച്ചു കൊടുക്കണ്ട. അവന് എന്നോട് വിശദീകരിക്കണ്ടേതല്ല. ഞങ്ങള്‍ക്കിടയിലൊരു നാടകീയ ചര്‍ച്ചകളുടേയും ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കും. പൊതുവേദികളിലും കളിയാക്കും. അപൂര്‍വ്വമായിട്ടാണ് മനസ് തുറന്ന് സംസാരിക്കുക. പക്ഷെ ചിലതൊന്നും പറയേണ്ടതില്ല. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയാം'' എന്നും ടൊവിനോ പറയുന്നു.

Tovino Thomas about Basil Joseph and their friendship. Says they will face bullets for eachother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

'എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനല്ല, തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാന്‍'; വൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

തിയേറ്റര്‍ ഓഫ് ഡ്രീംസ്-അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തുടങ്ങി; ഭദ്രദീപം കൊളുത്തി സൂര്യ

ഇക്കാര്യങ്ങൾ ചെയ്താൽ ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാം

SCROLL FOR NEXT