Tovino, V D Satheesan, Anto Joseph ഫെയ്സ്ബുക്ക്
Entertainment

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സംസ്ഥാന ബഡ്ജറ്റിനെ സ്വാ​ഗതം ചെയ്ത് നിർമാതാവ് ആന്റോ ജോസഫ്. ചരിത്രത്തിലാദ്യമായി സിനിമാ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചെന്ന് ആന്റോ ജോസഫ് പറഞ്ഞു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാ പ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നുവെന്നും പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യമായിരുന്നുവെന്നും ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നടൻ ടൊവിനോ തോമസും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. "സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനും നന്ദി അറിയിക്കുന്നു.

സിനിമാ പ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നു. ജെ സി ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ".- എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

"ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി ഡി സതീശനും സിനിമാമന്ത്രി പി സി വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാ പ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു.

പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആദ്യ ബഡ്ജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്ത മേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും.

ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാര കാര്യമല്ല. അതുപോലെ തന്നെ മലയാള സിനിമയുടെ പിതാമഹൻ ശ്രീ ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാ മേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്.

നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തർദേശീയ സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാ പ്രവർത്തകർക്ക് നല്കുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽ കൂടി കടപ്പാട്, സ്നേഹം"- ആന്റോ ജോസഫ് കുറിച്ചു.

Tovino Thomas and Anto Joseph welcomes Kerala Budget 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്