ഉണ്ണി മുകുന്ദന്‍, മോഹൻലാൽ (Unni Mukundan) ഫെയ്സ്ബുക്ക്
Entertainment

'എൽ ഫോർ ലവ്'; മോഹൻലാലിനൊപ്പമുള്ള ചിത്രവുമായി ഉണ്ണി മുകുന്ദൻ

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍ (Unni Mukundan). 'എല്‍ ഫോര്‍ ലവ്' എന്നാണ് ക്യാപ്ഷനായി ഉണ്ണി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു.

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്.

അതേസമയം ഇന്നലെ വാർത്താ സമ്മേളനത്തിലൂടെ വിപിനെ മർദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT