'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്‍റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ പോയ നടി ഉണ്ണിമായ പ്രസാദിന്‍റെ വിഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വേടന് സമീപത്ത് ഇരുന്ന മാത്യു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈ കൊടുത്ത് ഉണ്ണിമായ പോവുകയായിരുന്നു.
ഉണ്ണിമായ വരുന്നതു കണ്ട് വേടന്‍ എഴുന്നേല്‍ക്കുകയും എന്നാൽ നടി കൈ കൊടുക്കാതിരുന്നപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് സീറ്റിൽ ഇരിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുക. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമായക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. വേടനെ മനപൂര്‍വം അവഗണിച്ചെന്നും അപമാനിച്ചെന്നും കമന്‍റുകളുയര്‍ന്നു.
എന്നാല്‍ വാസ്തവം അതല്ലെന്നും താന്‍ വേടനെ കണ്ടില്ലെന്നും ഉണ്ണിമായ വ്യക്തമാക്കിയിരിക്കുകയാണ്. ഓൺലൈൻ മീഡിയകളോടായിരുന്നു ഉണ്ണിമായയുടെ പ്രതികരണം. "ഞാനറിയാത്ത കാര്യമാണ്. മിസ് ആയി പോയി. എന്ത് ചെയ്യാനാ. യാദൃശ്ചികമായി ഒരു തിരക്കിനിടയില്‍ സംഭവിച്ചു പോകില്ലേ. ഞാനിന്നലെ വേടനെ വിളിച്ചിട്ടുണ്ടായിരുന്നു. അവന്‍ ഭയങ്കര ചിരിയായിരുന്നു.
നിങ്ങള്‍ ഇത് അലമ്പാക്കാതിരുന്നാല്‍ മതി. ഞാനറിഞ്ഞു കൊണ്ട് ചെയ്തതല്ല. അത് ഭയങ്കര നെഗറ്റീവായി പോയി. എനിക്ക് വിഷമമായി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. വേടനെ ശരിക്കും കണ്ടില്ലായിരുന്നു. വേടന് കൈ കൊടുക്കുന്നതില്‍ എന്താ കുഴപ്പം. അവനെ ഫോണ്‍ വിളിച്ച് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേനേരം ചിരിച്ചു. ഭയങ്കര നെഗറ്റീവായി പോയി. വിഡിയോ കണ്ട് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിരുന്നു".- ഉണ്ണിമായ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates