Mathew Thomas, Unnimaya Prasad വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒറ്റക്ക് തോണി തുഴഞ്ഞ്, വലയെറിഞ്ഞ് മീൻ പിടിച്ച് കറി വച്ച് കഴിക്കുന്ന അവസ്ഥയിലേക്ക് മാത്യു എത്തി'; 'കുമ്പളങ്ങി' ഓർമകളുമായി ഉണ്ണിമായ

മാത്യു സിനിമയിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാത്ത കുട്ടിയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് മാത്യു തോമസ്. അന്ന് വെറും 15 വയസ് മാത്രമായിരുന്നു മാത്യുവിന്. ഇപ്പോഴിതാ കരിയറിൽ ആദ്യമായി പൊലീസ് കഥാപാത്രമായെത്തുകയാണ് മാത്യു. 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയിലൂടെ മാത്യു പൊലീസ് ആയെത്തുന്നത്. ആദ്യ സിനിമയിൽ നിന്നും പുതിയ സിനിമയിലേക്കെത്തുമ്പോൾ മാത്യുവിന് വന്ന മാറ്റങ്ങൾ പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്.

"കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിക്കാൻ എത്തുമ്പോൾ മാത്യു കുട്ടിയായിരുന്നു എന്നും നീന്താൻ പോലും അറിയാതിരുന്ന മാത്യു സിനിമക്കായി ഓരോന്നും പഠിച്ചെടുക്കുകയായിരുന്നുവെന്നും ഉണ്ണിമായ പറയുന്നു. തുറന്ന മനസ്സോടെയാണ് അന്നും ഇന്നും മാത്യു സിനിമകളെ സമീപിക്കുന്നതെന്നും നടി പറഞ്ഞു. മാത്യു സിനിമയിലേക്ക് വരുന്ന സമയത്ത് ഒന്നും അറിയാത്ത കുട്ടിയായിരുന്നു.

കുമ്പളങ്ങി നൈറ്റ്സിൽ ഒരുപാട് കാര്യങ്ങൾ മാത്യുവിന് പഠിക്കാനുണ്ടായിരുന്നു. ഭയങ്കര തുറന്ന മനസോടെയാണ് മാത്യു അന്ന് വന്നത്, ഇന്ന് നിൽക്കുന്നതും അങ്ങനെ തന്നെയാണ്. അതിൽ വ്യത്യാസമില്ല. എല്ലാ കാര്യങ്ങളിലും മാത്യു വളരെയധികം ഓപ്പൺ ആണ്. എല്ലാ കാര്യങ്ങളും കേൾക്കാൻ എപ്പോഴും തയ്യാറാണ് മാത്യു. മാത്യു മനോഹരമായ ഒരു കേൾവിക്കാരൻ കൂടിയാണ്. കേട്ട് മനസിലാക്കിയിട്ടാണ് മാത്യു സംസാരിക്കുന്നത്.

പണ്ടും മാത്യു അങ്ങനെ തന്നെയാണ്. മാത്യു വരുമ്പോൾ ഒന്നും അറിയാത്ത കുട്ടിയായിരുന്നു. കുമ്പളങ്ങിക്ക് ഒരുപാട് പോസ്റ്റ് പ്രൊഡക്ഷനുണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട് നേരെ ലൊക്കേഷനിലേക്ക് വരും. പിന്നീട് ഞായറാഴ്ചയാണ് തിരികെ പോവുക. വെക്കേഷനെല്ലാം നമ്മളോടൊപ്പം തന്നെയായിരുന്നു. അങ്ങനെ വന്ന്, തോണി തുഴയാനും, നീന്താനും, ഫുട്ബോൾ കളിക്കാനും വലയെറിയാനും ഒക്കെ പഠിച്ചു.

അവസാനം ഒറ്റയ്ക്ക് തോണി തുഴഞ്ഞ് പോയി വലയെറിഞ്ഞ് മീൻ പിടിച്ച്, ആ മീൻ കറിവെച്ച് കഴിക്കുന്ന അവസ്ഥയിലേക്ക് മാത്യു എത്തി. അത്രത്തോളം എല്ലാം നന്നായി തുറന്നു പഠിക്കാൻ മനസുള്ള ആളാണ് മാത്യു".- മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിമായ പറഞ്ഞു.

Unnimaya Prasad talks about Mathew Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

"അഞ്ചാം പാതിര'യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങൾ; കുറേ സിനിമകൾ വേണ്ടെന്ന് വച്ചു, തിരിച്ചെത്തിയതിന് കാരണം'

'ഏഴ് ടിക്കറ്റിന് 6000 രൂപ, ചെന്നപ്പോള്‍ 230രൂപയുടെ ടിക്കറ്റ്; 200 രൂപയുടെ പോപ്‌കോണിന് 500രൂപ; തിയറ്റര്‍ ഉടമകളുടെ യോഗം വിളിക്കും'

എത്ര നേരം ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കും, നിങ്ങളുടെ ഹൃദയാരോ​ഗ്യം 10 സെക്കൻ്റിൽ വിലയിരുത്താം

രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം