Sai Pallavi Pinterest
Entertainment

ഫൗണ്ടേഷനും കൺസീലറും ഉപയോഗിച്ചാൽ മറ്റൊരാളായതുപോലെ തോന്നും; സ്വന്തം ചർമത്തിൽ വിശ്വാസമുണ്ടാകണം: സായി പല്ലവി

ഫൗണ്ടേഷനോ കൺസീലറോ ഉപയോഗിച്ചാൽ എനിക്ക് എന്നെത്തന്നെ മറ്റൊരാളായി തോന്നും. അത് എനിക്ക് കംഫർട്ടബിളല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മേക്കപ്പില്ലാതെ സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും സ്വന്തം രൂപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി സായി പല്ലവി. കരിയറിന്റെ തുടക്കത്തിൽ രൂപത്തെക്കുറിച്ച് ഒരുപാട് അരക്ഷിതാവസ്ഥകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കാലക്രമേണ സ്വാഭാവികതയോടെ ജീവിക്കാൻ പഠിച്ചുവെന്നും താരം പറഞ്ഞു. ബർഖ ദത്തിന്റെ 'വീ ദി വിമൺ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു സായി പല്ലവി.

പ്രേക്ഷകർ സിനിമകളിൽ നിന്ന് ആഗ്രഹിക്കുന്നത് യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളെയാണെന്ന് സായി പല്ലവി പറഞ്ഞു. താൻ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം സാധാരണ ജീവിതത്തോട് ചേർന്നുനിൽക്കുന്ന സ്ത്രീകളാണ്. അതുകൊണ്ടുതന്നെ അവരോട് ചേർന്നുനിൽക്കാൻ മേക്കപ്പിലൂടെ മുഖത്തിന്റെ സ്വാഭാവികത മാറ്റേണ്ട ആവശ്യം തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

ഓരോ കഥാപാത്രത്തോടും സത്യസന്ധത പുലർത്താനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമകളുടെ സംവിധായകർക്കും തന്റെ ചർമത്തിന്റെ സ്വാഭാവികത കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് തോന്നിയിട്ടില്ല. കാലക്രമേണ സ്വന്തം രൂപത്തെ അംഗീകരിക്കാനും അതിൽ വിശ്വാസമർപ്പിക്കാനും ശീലിച്ചുവെന്നും സായി പല്ലവി പറഞ്ഞു.

സായി പല്ലവിയുടെ വാക്കുകൾ:

“സത്യസന്ധമായി പറഞ്ഞാൽ, കരിയറിന്റെ തുടക്കത്തിൽ എനിക്ക് ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർ സിനിമകളിൽ നിന്ന് ആഗ്രഹിക്കുന്നത് യഥാർഥ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കാര്യങ്ങളാണ്. ഞാൻ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന സ്ത്രീകളും അവരുടെ ജീവിതപശ്ചാത്തലങ്ങളുമാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളോട് ചേർന്നുനിൽക്കാൻ മേക്കപ്പിലൂടെ എന്റെ മുഖം മാറ്റേണ്ട ആവശ്യം തോന്നിയിട്ടില്ല. അങ്ങനെ ചെയ്താൽ പ്രേക്ഷകർക്ക് ആ കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാൻ കഴിയില്ലെന്നും എനിക്ക് തോന്നുന്നു.

ഞാൻ അവതരിപ്പിച്ചിട്ടുള്ള ഓരോ കഥാപാത്രത്തോടും സത്യസന്ധത പുലർത്താനാണ് ശ്രമിച്ചിട്ടുള്ളത്. ആ സിനിമകളുടെ സംവിധായകർക്കും എന്റെ ചർമത്തിന്റെ സ്വാഭാവികത കഥാപാത്രത്തിന് ചേരില്ലെന്നോ അത് മോശമാണെന്നോ തോന്നിയിട്ടില്ല. കാലക്രമേണ ഞാനായിത്തന്നെ ഇരിക്കാൻ ശീലിച്ചു. സ്വന്തം ചർമത്തിൽ നമുക്ക് വിശ്വാസമുണ്ടായാൽ മതി.

ഇപ്പോഴും ലിപ് ഗ്ലോസ്, ഐലൈനർ, മോയ്സ്ചുറൈസർ എന്നിവ മാത്രമാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ഫൗണ്ടേഷനോ കൺസീലറോ ഉപയോഗിച്ചാൽ എനിക്ക് എന്നെത്തന്നെ മറ്റൊരാളായി തോന്നും. അത് എനിക്ക് കംഫർട്ടബിളല്ല. അത്ര ലളിതമായ കാര്യമാണത്. മേക്കപ്പ് ചെയ്യാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെ ചെയ്യാം. എന്നാൽ നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് നല്ലൊരു തോന്നലുണ്ടാകാൻ വേണ്ടിയായിരിക്കണം അത്. മറ്റൊരാൾ വരച്ചുവെച്ച ചട്ടക്കൂടിൽ ഒതുങ്ങാൻ വേണ്ടിയാകരുത് മേക്കപ്പ് ഉപയോഗിക്കുന്നത്. നിങ്ങൾ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ല.”

Using foundation and concealer makes me feel like a different person; you should have confidence in your own skin: Sai Pallavi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

ധാബ സ്റ്റൈൽ തന്തൂരി റൊട്ടി വീട്ടിൽ ഉണ്ടാക്കിയാലോ, അതും കുക്കറിൽ!

'സ്റ്റാലിന്‍ സവര്‍ക്കര്‍ 2.0'; ഡിഎംകെയ്‌ക്കെതിരെ ടിവികെ

ഭരണഘടന മാറ്റാന്‍ ശ്രമിച്ചു, പക്ഷെ നടന്നില്ല; പാര്‍ലമെന്റില്‍ പരാജയപ്പെട്ട 12 ഭേദഗതി ബില്ലുകള്‍

ഹിമാലയന്റെ കരുത്തന്‍ എത്തി; 749 സിസി, നിരവധി ഫീച്ചറുകള്‍, 4,89,490 രൂപ വില