Dhanush, Vignesh Sivan and Nayanthara 
Entertainment

'ധനുഷ് അച്ഛനെപ്പോലെ, ആ ബന്ധം തകര്‍ന്നത് നാണക്കേട്'; പിണക്കത്തെക്കുറിച്ച് വിഗ്നേഷ് ശിവന്‍

രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ കൂടെയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ധനുഷുമായുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണതിനെക്കുറിച്ച് സംവിധായകനും നിര്‍മാതാവുമായ വിഗ്നേഷ് ശിവന്‍. 2024 ല്‍ ധനുഷും നയന്‍താരയും തമ്മിലുണ്ടായ പരസ്യമായ പോരിനെ തുടര്‍ന്നാണ് ധനുഷും വിഗ്നേഷും അകലുന്നത്. നയന്‍താരയുടേയും വിക്കിയുടേയും വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ധനുഷ് കോടതിയെ സമീപിച്ചതായിരുന്നു വിവാദത്തിന്റെ തുടക്കം.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് ധനുഷ്. താന്‍ അച്ഛന്റെ സ്ഥാനത്തായിരുന്നു ധനുഷിനെ കണ്ടിരുന്നതെന്നുമാണ് വിക്കി പറയുന്നത്. പുതിയ ചിത്രം എല്‍ഐകെയുടെ റിലീസിന് മുമ്പായി നല്‍കിയ അഭിമുഖത്തിലാണ് വിക്കിയുടെ പ്രതികരണം.

''ഞാന്‍ ധനുഷ് സാറിനെ ഒരുപാട് ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനം ജൂലൈ 28നാണ്. ആ ദിവസമാണ് എന്റെ അച്ഛന്‍ മരിച്ചതും. ഒരു തരത്തില്‍ ഞാന്‍ അദ്ദേഹത്തിലൂടെ അച്ഛന്റെ സാന്നിധ്യം അറിയുന്നുണ്ട്. അദ്ദേഹത്തെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. അച്ഛനുമായുള്ള ബന്ധം നഷ്ടമായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിപ്പോഴും എനിക്ക് കുറ്റബോധമുള്ള കാര്യമാണ്. എന്തോ തെറ്റ് സംഭവിച്ചതായി എനിക്ക് തോന്നാറുണ്ട്. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തില്‍ ധനുഷ് സാറിനൊരു പ്രത്യേക സ്ഥാനമുണ്ട്'' എന്നാണ് വിക്കി പറയുന്നത്.

''വിഐപിയുടെ സമയത്ത് ഞാന്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ കൂടെയായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച ശേഷമേ ഞാന്‍ കഴിക്കൂ. ചിലപ്പോള്‍ ആളുകള്‍ക്കിടയില്‍ പലതും സംഭവിക്കും. നമുക്ക് തന്നെ കാര്യങ്ങള്‍ പൂര്‍ണമായി മനസിലാകില്ല'' എന്നും വിഗ്നേഷ് ശിവന്‍ പറയുന്നുണ്ട്. ധനുഷുമായുള്ള സൗഹൃദം നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്നാണ് വിക്കി പറയുന്നത്.

''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിട്ടാണ് ഞാനതിനെ കാണുന്നത്. നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുകയും, അയാളുമായി വളരെ നല്ലൊരു ബന്ധമുണ്ടാവുകയും ചെയ്യുമ്പോള്‍ അത് നഷ്ടമാകുമ്പോള്‍ ഞാന്‍ അതൊരു നാണക്കേടായിട്ടാണ് കാണുന്നത്. ഒരു കാരണം മൂലം രണ്ട് പേര്‍ പിരിഞ്ഞാല്‍ അത് പരിഹരിക്കാം. പക്ഷെ പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ അത് എങ്ങനെയാകും പരിഹരിക്കുക'' എന്നും വിക്കി ചോദിക്കുന്നു.

Vignesh Sivan says Dhanush is like a father figure. losing their friendship is a shame.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

'മാ‌നസികമായി തളർത്തി, നിരാശയും വേദനയും തോന്നി'... ഐപിഎല്ലിൽ നിന്നു വിരമിച്ചതിൽ അശ്വിൻ

ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല, യുപിഐ വഴി അടയ്ക്കാം; ഏപ്രില്‍ 10 മുതല്‍ പുതിയ വ്യവസ്ഥകള്‍

ലൗ ജിഹാദില്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടില്ല; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖർ

പൂച്ച മാന്തിയാൽ ഉടനടി എന്ത് ചെയ്യണം

SCROLL FOR NEXT