ഹനുമാൻ കൈൻഡ്, ജന നായകൻ എക്സ്, ഫെയ്സ്ബുക്ക്
Entertainment

ഇത് വൻ സംഭവം തന്നെ; ദളപതി ചിത്രത്തിൽ അനിരുദ്ധിനൊപ്പം ഹനുമാൻ കൈൻഡും?

ഔദ്യോ​ഗികമായി ഹനുമാൻ കൈൻഡ് ചിത്രത്തിൽ ജോയിൻ ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ വിജയ്‌യെയും ദളപതി ആരാധകരെയും സംബന്ധിച്ച് വളരെ സ്പെഷ്യലായിട്ടുള്ള ചിത്രമാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസായാണ് എത്തുക. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ജന നായകനിൽ ഹനുമാൻ കൈൻഡും ഭാ​ഗമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഔദ്യോ​ഗികമായി ഹനുമാൻ കൈൻഡ് ചിത്രത്തിൽ ജോയിൻ ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്. അനിരുദ്ധിനൊപ്പം ഒരു സ്പെഷ്യൽ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം. അനിരുദ്ധിന്റെ സംഗീതവും ഹനുമാൻ കൈൻഡിന്റെ എനർജിയും ചേരുമ്പോൾ അതൊരു ചാർട്ട്ബസ്റ്ററായി മാറുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

'ഇതൊരു വൻ സംഭവ'മായിരിക്കും എന്നും ആരാധകർ കുറിക്കുന്നുണ്ട്. എന്തായാലും ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു കാരണം കൂടി ആയിരിക്കുകയാണ്. അതേസമയം സംഗീത പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഹനുമാൻ കൈൻഡിന്റെ പുത്തൻ സംഗീത വിഡിയോ റൺ ഇറ്റ് അപ്.

ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, കലാ വൈവിധ്യങ്ങൾ എന്നിവയൊക്കെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഹനുമാൻ കൈൻഡ് ​ഗാനത്തിലൂടെ. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൈഫിൾ ക്ലബ്ബിൽ ഹനുമാൻ കൈൻഡ് പ്രധാന വേഷത്തിലെത്തിയിരുന്നു.

ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT