Vishak Nair, Akka വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കീർത്തിയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാൻ അവർ നന്നായി ബുദ്ധിമുട്ടി; വരിക്കാശേരി മനയെ എങ്ങനെ മാറ്റിയാലും നമുക്ക് മനസിലാകും'

'അവർക്കാണെങ്കിൽ ഭാഷയും അറിയില്ല'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കീർത്തി സുരേഷ്, രാധിക ആപ്തെ, വിശാഖ് നായർ എന്നിവർ പ്രധാന വേഷത്തിലെത്തിയ വെബ് സീരിസാണ് 'അക്ക'. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന 'അക്ക'യ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'അക്ക'യുടെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്ന് വരിക്കാശേരി മനയായിരുന്നു. ഇപ്പോഴിതാ വരിക്കാശേരി മനയെക്കുറിച്ചും അവിടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും നടൻ വിശാഖ് നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

റിപ്പോർട്ടർ ഫിലിംസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിശാഖ്. "ഞാൻ ആദ്യമായിട്ടായിരുന്നു വരിക്കാശേരി മനയിൽ ഷൂട്ടിങ്ങിന് പോയത്. പണ്ട് ചെറുപ്പത്തിൽ, സിനിമയിലൊക്കെ വരുന്നതിന് മുൻപ് ഫിലിം ടൂറിസത്തിന്റെ ഭാ​ഗമായി പോയി കണ്ടിട്ടുണ്ട്. ഇവിടെയാണ് 'ദേവാസുരം' ഷൂട്ട് ചെയ്തത്.

രേവതി ഡാൻസ് ചെയ്ത സ്പോട്ട് ഇതാണ്, അങ്ങനെയൊക്കെയാണ് അന്ന് ചിന്തിച്ചത്. അവിടെ പോയി ഷൂട്ട് ചെയ്യുമ്പോൾ നമ്മളും ഫിലിം ഹെറിറ്റേജിന്റെ ഭാ​ഗമാവുകയാണല്ലോ. ആ ഒരു വേദിയിൽ പെർഫോം ചെയ്യുക, അല്ലെങ്കിൽ ഡാൻസ് ചെയ്യുക എന്നൊക്കെ പറയുന്നത് ഒരു ആക്ടർ എന്ന നിലയിൽ എന്റെയുള്ളിലെ കൊച്ചുകുട്ടി ഹാപ്പിയായ പോലെ ആയിരുന്നു.

മലയാളികൾ എന്ന നിലയിൽ, വരിക്കാശേരി മന മലയാള സിനിമാ ചരിത്രത്തിന്റെ ഭാ​ഗമായതു കൊണ്ടും ഐക്കണിക് ആയതു കൊണ്ടും, മനയെ എങ്ങനെയൊക്കെ മാറ്റിയാലും നമുക്കത് മനസിലാകും. എന്നാലും അവരത് വേറൊരു രീതിയിൽ ട്രീറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെ മലയാള സിനിമയിൽ നമുക്കെല്ലാം ലൈവ് ലൊക്കേഷനാണ്.

നമ്മൾ വല്ലപ്പോഴുമല്ലേ സ്റ്റുഡിയോയിൽ കയറാറുള്ളൂ. പക്ഷേ ബോളിവുഡിൽ നേരെ വിപരീതമാണ്. അവർക്ക് ഇവിടെ വന്നിട്ട് ഒരു ലൈവ് ലൊക്കേഷനിൽ അതും സിങ്ക് സൗണ്ടിൽ എൻവയോൺമെന്റ് മുഴുവൻ നിയന്ത്രിച്ച് അതിനകത്ത് ഷൂട്ട് ചെയ്യാൻ അവർ കുറേ കഷ്ടപ്പെട്ടു. കാണാൻ വരുന്ന ജനങ്ങളെ നിയന്ത്രിച്ചൊന്നും അവർക്ക് പരിചയമില്ലല്ലോ.

അപ്പോൾ കീർത്തിയെ പോലെ ഒരു നടിയൊക്കെ വരുമ്പോൾ ആളുകൾ ആവേശത്തിൽ കാണാൻ വരും. അപ്പോൾ ആളുകളെ നിയന്ത്രിക്കാനൊക്കെ അവർ നന്നായി ബുദ്ധിമുട്ടിയുണ്ട്. അവർക്കാണെങ്കിൽ ഭാഷയും അറിയില്ല. അവർക്കിത് പൂർണമായും പുതിയൊരു അനുഭവമായിരുന്നു.

അവർക്ക് പുതിയൊരു സ്ഥലവും പുതിയ അനുഭവവുമാണ്. അതുകൊണ്ട് പുറത്തു നിന്നൊരാൾ ഇവിടെ വന്ന് ഷൂട്ട് ചെയ്യുമ്പോൾ, അവരുടെ ഒരു വ്യൂ പോയിന്റിൽ നമ്മൾ പോലും കാണാത്ത രീതിയിലായിരിക്കും അവർ അതിനെ അവതരിപ്പിക്കുന്നത്". - വിശാഖ് പറഞ്ഞു.

Vishak Nair opens up about Akka shooting experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കറാച്ചിയിലെ 'കൊച്ചു കേരളം': പാകിസ്ഥാനിൽ മലയാളത്തനിമ കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള സമൂഹം

വെറും വയറ്റിൽ പഴങ്ങൾ കഴിക്കാമോ? ഫ്രൂട്സ് കഴിക്കാനും സമയം നോക്കണം

60 ശതമാനം ചിത്രീകരണം പൂർത്തിയായി; ആദ്യ ഭാഗത്തേക്കാൾ ഗംഭീര ദൃശ്യവിസ്മയം, ‘രാമായണ 2’ അപ്ഡേറ്റ് പങ്കുവെച്ച് ഛായാഗ്രാഹകൻ

'തെറ്റായിപ്പോയി, ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു'; ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റി ഉദയകൃഷ്ണ

'കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി'; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു