Bramayugam, PV Shajikumar ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഭ്രമയു​ഗം' ചാത്തനെ കെട്ടിയിട്ട ബ്രാഹ്മണന്റെ കഥ, ചാത്തൻ വില്ലനാണ് അതിൽ'; എഴുത്തുകാരൻ പി വി ഷാജികുമാർ- വിഡിയോ

അത് ചാത്തന്റെ പക്ഷത്തു നിന്നുള്ള കഥയല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അടുത്തകാലത്തായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഭ്രമയു​ഗം'. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പിരീഡ് ഫോക്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റും.

കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമായി അക്ഷരാർഥത്തിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ മമ്മൂട്ടി അമ്പരപ്പിച്ചിരുന്നു. ഭ്രമയു​ഗം ഒരു സവർണ സിനിമയാണെന്നും ചാത്തനെ കെട്ടിയിട്ട ഒരു ബ്രാഹ്മണന്റെ കഥയാണ് ചിത്രം പരോക്ഷമായി പറയാൻ ശ്രമിക്കുന്നതെന്നും പറയുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാർ.

സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പി വി ഷാജികുമാർ ഇക്കാര്യം പറഞ്ഞത്. "ഭ്രമയു​ഗം' സവർണ സിനിമയാണോ അതോ അവർണ സിനിമയാണോ ?. ഒരു സവർണ സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. 'ഭ്രമയു​ഗ'ത്തിൽ ശരിക്കും ഒരു ചാത്തനെ കെട്ടിയിട്ട ബ്രാഹ്മണന്റെ കഥയല്ലേ പരോക്ഷമായി പറയാൻ ശ്രമിക്കുന്നത്. എനിക്ക് അങ്ങനെയാണ് തോന്നിയത്.

അത് ചാത്തന്റെ പക്ഷത്തു നിന്നുള്ള കഥയല്ല. ചാത്തൻ വില്ലനാകുന്ന കഥയാണ്".- പി വി ഷാജികുമാർ പറഞ്ഞു. ലൊസാഞ്ചലസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് 'ഭ്രമയുഗം' കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു.

സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ഭ്രമയുഗത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തിയത്. ബോക്സ് ഓഫീസിൽ 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്യുകയും ചെയ്തിരുന്നു.

Writer PV Shajikumar opens up about Mammootty's hit movie Bramayugam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ'; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി- വിഡിയോ

പണ്ട് നന്നായി ഭക്ഷണം കഴിച്ചിരുന്നു, വളർന്നപ്പോൾ അളവ് കുറച്ചു; വിശപ്പ് കൂടിയാൽ നട്സും സൂപ്പും

പുതിയങ്ങാടിയിൽ ഫിഷിങ് ഹാർബർ; സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി

റിസ്‌ക് എടുക്കാന്‍ ഭയമാണോ?; ആലോചിക്കാം സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍, വിശദാംശങ്ങള്‍

ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മിന്നൽ വേഗത്തിൽ സത്യപ്രതിജ്ഞ; അറസ്റ്റിലായ സുഗതൻ എത്തിയില്ല; എൽഡിഎഫ് പരാതി നൽകി