Entertainment

ആദ്യരാത്രിയില്‍ ഭാര്യയെ പുറത്താക്കി വാതിലടച്ച് ഭര്‍ത്താവ്: ലോഹിതദാസ് പ്രൊഡക്ഷന്റെ ആദ്യചിത്രം ഇറങ്ങി

ലോഹിതദാസ് നമ്മോട് വിട പറഞ്ഞ് ഒരു പതിറ്റാണ്ട് തികയുമ്പോള്‍ പിതാവിന്റെ സ്മരണയ്ക്കായി പ്രൊഡക്ഷന്‍ കമ്പനിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കള്‍.

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചലച്ചിത്രകാരനായിരുന്നു ലോഹിതദാസ്. തിരക്കഥാകൃത്ത്, സംവിധായകന്‍ നടന്‍ എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ അകാലവിയോഗം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഒരവസരം കൂടി ലഭിക്കുകയാണ്.

ലോഹിതദാസ് നമ്മോട് വിട പറഞ്ഞ് ഒരു പതിറ്റാണ്ട് തികയുമ്പോള്‍ പിതാവിന്റെ സ്മരണയ്ക്കായി പ്രൊഡക്ഷന്‍ കമ്പനിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കള്‍. ലോഹിതദാസിന്റെ മക്കളായ ഹരികൃഷ്ണന്‍, വിജയ ശങ്കര്‍ എന്നിവരാണ് ലോഹിതദാസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. ആദ്യ ചുവടുവെയ്പ്പായി ഒരു ഹ്രസ്വചിത്രവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. 

സുശീലന്‍ ഫ്രം പേര്‍ഷ്യ എന്ന ഈ ചിത്രം ലഹരി ഉപയോഗത്തിനെതിരേയുള്ള സന്ദേശമാണ് നല്‍കുന്നത്. രണ്ട് മിനിറ്റ് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഇത് തമാശയിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും വിജയ് ശങ്കറും ഛായാഗ്രാഹണം ഹരിശങ്കറും നിര്‍വഹിച്ചിരിക്കുന്നു. 

അര്‍ജുന്‍ ശങ്കര്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോഹിതദാസ് പ്രൊഡക്ഷന്‍ ഹൗസിനെക്കുറിച്ച് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഹരികൃഷ്ണനും വിജയ് ശങ്കറും ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 

പ്രിയ സുഹൃത്തുക്കളെ,
വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ 'ലോഹിതദാസ് പ്രൊഡക്ഷന്‍സ് ' എന്ന പേര്.ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു.
നന്ദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT