Entertainment

''എന്നന്നേക്കും എന്റേത് മാത്രം''; നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന

വിവാഹശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

സ്‌നേഹവും മാജിക്കും പൊതിഞ്ഞുനില്‍ക്കുന്ന തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. 'നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട്,' നവീനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ഭാവന എഴുതി. #LoveOfMyLife, #MineForever എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഭാവന ഫോട്ടോ പങ്കുവെച്ചത്. 

വിവാഹശേഷം മലയാളസിനിമയില്‍ സജീവമല്ല താരം. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. 

എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നില്‍ക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന വരാണ്. ഭാവന അഭിനയിച്ച 'റോമിയോ' എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ കുടുംബസമേതം ബാംഗ്ലൂരിലാണ് താമസം.

വിവാഹശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. '96'ന്റെ കന്നഡ റീമേക്ക് ആയ '99' ലൂടെയായിരുന്നു ഭാവനയുടെ രണ്ടാം വരവ്. ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. 'റോമിയോ' എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് '99'.

2017 ല്‍ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. മലയാളത്തിലേക്കുള്ള ഭാവനയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം