Entertainment

എന്ന് വരും മലയാളസിനിമയിലേക്ക്? ആരാധകര്‍ ചോദിക്കുന്നു; ഭാവനയുടെ മറുപടി ഇങ്ങനെ

ഒടുവില്‍ ഇതിനെല്ലാമുള്ള ഉത്തരവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ പതിപ്പായ 99 ആണ് നടി ഭാവനയുടെ അവസാനമിറങ്ങിയ ചിത്രം. ദിവസങ്ങള്‍ക്ക് മുന്‍പാണ് 99 തിയേറ്ററുകളിലെത്തിയത്. നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഭാവന എപ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് മാത്രമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 

ഒടുവില്‍ ഇതിനെല്ലാമുള്ള ഉത്തരവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും കമിറ്റ് ചെയ്ത മറ്റ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ മാത്രമേ മലയാളത്തിലേക്ക് വരികയുള്ളൂവെന്നുമാണ് ഭാവന പറയുന്നത്.

'എനിക്ക് മലയാളത്തില്‍ നിന്ന് ഒരുപാട് നല്ല ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ ആദം ജോണിനു ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അതു തീര്‍ത്തതിനു ശേഷം മാത്രമെ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ'- ഭാവന പറഞ്ഞു. 

ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും അവര്‍ നല്‍കുന്ന പിന്തുണ ഏറെ വലുതാണെന്നും ഭാവന പറഞ്ഞു. 'നേരിട്ടു പോലും കണ്ടിട്ടില്ലാത്തവര്‍ തന്ന സ്‌നേഹവും പിന്തുണയും വലുതാണ്. എല്ലാവരും അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി തരാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ നിങ്ങളോരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു'- ഭാവന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം