Entertainment

മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി; വധു ഐശ്വര്യ

വിവാഹസൽക്കാരം ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

ടൻ മണിയൻ പിള്ള രാജുവിന്റെ മകൻ  സച്ചിൻ രാജു വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹചടങ്ങുകളിൽ പങ്കെടുത്തത്.

സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ പ്രമുഖർക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കുന്ന വിവാഹസൽക്കാരം ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് നടക്കും.

സച്ചിന്റെ സഹോദരൻ നിരഞ്ജ് രാജുവും അഭിനേതാവാണ്. രജിഷ നായികയായി എത്തിയ ഫൈനൽസിൽ നായകനായത് നിരഞ്ജ് ആണ്. മോഹൻലാൽ ചിത്രം ഡ്രാമയിലും നിരഞ്ജ് ഒരു ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ