കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് നവംബർ ഏഴിലേക്ക് മാറ്റി. കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മധ്യസ്ഥനെ വയ്ക്കണമെന്നും സംവിധായകൻ ശ്രീകുമാരൻ മേനോൻ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകുമെന്നും നിലപാടില്‍ മാറ്റമില്ലെന്നും എംടി വാസുദേവന്‍ നായര്‍ കോടതിയെ അറിയിച്ചു. അതേസമയം മധ്യസ്ഥന്‍ വേണമെന്ന പ്രതിഭാഗം ആവശ്യം എംടിയുടെ അഭിഭാഷകന് എതിര്‍ത്തില്ല. എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും, ശ്രീകുമാരന്‍ മേനോനുമായിരുന്നു എതിര് കക്ഷികള്‍. കഴിഞ്ഞയാഴ്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്തു.
സംവിധായകൻ എംടിയുമായി ഉണ്ടാക്കിയ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കാൻ ഒക്ടോബർ 11ന് എംടി കോടതിയെ സമീപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന് കോഴിക്കോടുള്ള വീട്ടിലെത്തി എംടിയുമായി കൂടിക്കാഴ്ച നടത്തുകയും കേസില്‍ നിന്ന് പിന്തിരിയണമെന്നും 2019 ല്‍ സിനിമ ചിത്രീകരണം തുടങ്ങാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ എംടി ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇതിനിടെ ശ്രീകുമാരൻ മേനോൻ എം.ടിയുടെ വീട്ടിൽ എത്തി സിനിമ നിർമിക്കാൻ ഇതുവരെ നടത്തിയ ശ്രമങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. എം. ടി പ്രതികരിച്ചില്ലെങ്കിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ശ്രീകുമാരൻ മേനോൻ വെളിപ്പെടുത്തിയിരുന്നു. ആയിരം കോടി രൂപ മുടക്കി ബി. ആർ ഷെട്ടിയാണ് സിനിമ നിർമിക്കാൻ തയ്യാറായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates