അബുദാബി: അബുദാബിയിലെ സ്കൂളില് കുട്ടികളെ മര്ദിച്ച അധ്യാപകന് 2 വര്ഷം തടവ്. ശിക്ഷ പൂര്ത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി ചെലവുകള് ഈടാക്കാനും അബുദാബി ക്രിമിനല് കോടതി ഉത്തരവിട്ടു.
അബുദാബിയിലെ ഒരു സ്വകാര്യ സ്കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം. കുട്ടികള് ക്ലാസില് ബഹളമുണ്ടാക്കുന്നത് തടയാനും അച്ചടക്കം പാലിക്കാനുമാണ് മര്ദിച്ചതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.
മര്ദനമേറ്റ നാല് കുട്ടികള്ക്ക് ഇരുപത് ദിവസം വരെ പ്രാഥമിക കൃത്യങ്ങള് നിര്വഹിക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു. അന്വേഷണത്തിലും കോടതിയിലും അധ്യാപകന് കുറ്റം സമ്മതിച്ചു. കുറ്റസമ്മതം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ന്യായീകരണമില്ലാതെ വിദ്യാര്ഥികളോട് അതിക്രമം കാട്ടിയതായി ദൃശ്യങ്ങളില് വ്യക്തമായെന്ന് കോടതി നിരീക്ഷിച്ചു.
പഠനസമയത്ത് നടന്ന മര്ദനം പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനും ഇത്തരം നിയമലംഘനങ്ങള് ആവര്ത്തിക്കുന്നത് തടയാനും നിയമം കര്ശനമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates