Abu Dhabi offers exclusive traffic discounts through TAMM File
Gulf

ഈ ആപ്പ് വഴി ട്രാഫിക് പിഴ അടച്ചാൽ 35%വരെ ഇളവ്, അബുദാബി പൊലിസിന്റെ അറിയിപ്പ്

ടിഎഎംഎം (ടാം) ആപ്പിൽ മാത്രമേ ഡിസ്കൗണ്ടുകൾ ലഭിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ ടാം ( ടി എ എം എം- TAMM) വഴി പണമടയ്ക്കുമ്പോൾ അബുദാബിയിലെ വാഹന യാത്രക്കാർക്ക് ഇപ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും.

അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോമായ ടി എ എംഎം മൊബൈൽ ആപ്പ് പൊലീസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ മൊബൈൽ ആപ്പ് വഴി പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ, നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം അടയ്ക്കുന്ന ഡ്രൈവർമാർക്ക് 35 ശതമാനം കിഴിവ് ഈ പദ്ധതി പ്രകാരം ലഭിക്കും.

പിഴയ്ക്കുള്ള അറിയിപ്പ് നൽകിയ തീയതി മുതൽ 60 ദിവസം മുതൽ ഒരു വർഷം വരെ നടത്തുന്ന പിഴയട്ക്കലുകൾക്ക് 25 ശതമാനം കിഴിവ് നൽകും.

ടാം (TAMM) ആപ്പിൽ മാത്രമേ കിഴിവുകൾ ലഭ്യമാകൂ എന്നും ബാങ്കിങ് ആപ്പുകൾ, അൽ അൻസാരി എക്സ്ചേഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് തുടങ്ങിയ മറ്റ് ചാനലുകൾ വഴി ഈ ഇളവ് ലഭ്യമാകില്ലെന്നും അബുദാബി പൊലീസ് വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്താണ് ടാം ( TAMM)

അബുദാബി സർക്കാർ വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളിലേക്കും നേരിട്ട് പ്രവേശനം നൽകുന്ന ഔദ്യോഗിക വൺ-സ്റ്റോപ്പ് പ്ലാറ്റ്‌ഫോമാണ് ടാം (TAMM). അബുദാബി പൗരനോ,അവിടുത്തെ താമസക്കാരനോ, സന്ദർശകനോ ആയാലും സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാനും, അപേക്ഷകൾ ട്രാക്ക് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും.

അബുദാബി പൊലീസ്, അബുദാബി മുനിസിപ്പാലിറ്റി, ഊർജ്ജ വകുപ്പ്, ആരോഗ്യ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ്, ഇന്റഗ്രേറ്റഡ് അസോസിയേറ്റ്സ് എന്നിവയുൾപ്പെടെ വിവിധ അബുദാബി സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വിവിധ സേവനങ്ങളിലേക്ക് ഈ ആപ്പ് ഉപയോഗിക്കാം.

Gulf News: Discounts will appear only on the TAMM app, will not be available through other channels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT