കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 
Gulf

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ് ഹൂതികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: ഹൂതി ആക്രമണങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ തുടരുന്ന സാഹചര്യത്തില്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീട്ടി സൗദി അറേബ്യ. ശനിയാഴ്ച വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചയായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനസജ്ജത പരിശോധിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്ന് അധികൃത വ്യക്തമാക്കി.

സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ് ഹൂതികള്‍. റിയാദ് വിമാനത്താവളത്തിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. യെമന്‍ അതിര്‍ത്തിക്കടുത്തുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയാതയും ഹൂതി സൈനിക വക്താവ് അറിയിച്ചു.

റിയാദിലേക്കും ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്കും ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തടഞ്ഞതായി സൗദി സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍-മാലികി പറഞ്ഞു. വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്.

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മാരകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളിലുണ്ടായേക്കാവുന്ന വീഴ്ചകളെക്കുറിച്ച് സൗദി അറേബ്യ അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Another Houthi missile attack; Riyadh airport to remain closed until Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു