Bahrain Considers Temporary Ban on Filipino Domestic Workers Citing Health Concerns file
Gulf

എയ്ഡ്സ് വ്യാപനം: ഫിലിപ്പിനോ വീട്ടുജോലിക്കാർക്ക് ബഹ്‌റൈനില്‍ വിലക്ക് വരുന്നു?

വിദേശ തൊഴിലാളികളിൽ നിന്ന് രോഗം പടരുകയും അത് ബഹ്‌റൈൻ സമൂഹത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ഇതിൽ സർക്കാർ മുൻകരുതലുകൾ സ്വീകരിക്കണം. അതിനായി ഫിലിപ്പിനോ വീട്ടുജോലിക്കാരെ ജോലിക്ക് നിയമിക്കുന്നത് താത്കാലികമായി നിർത്തി വെയ്ക്കണം എന്നാണ് എം.പി മുഹമ്മദ് അൽ അഹ്മദ് പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

മനാമ:  ബഹ്‌റൈനിലേക്ക് ഫിലിപ്പിനോ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവുമായി എം.പി മുഹമ്മദ് അൽ അഹ്മദ് രംഗത്ത്. ഇത് സംബന്ധിച്ച അടിയന്തര പ്രമേയം പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീൻസിൽ  എച്ച് ഐ വി യുടെ വ്യാപനം ക്രമാതീതമായി വർധിക്കുന്നു എന്ന അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ സാഹചര്യത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണം. വിദേശ തൊഴിലാളികളിൽ നിന്ന് രോഗം പടരുകയും അത് ബഹ്‌റൈൻ സമൂഹത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ഇതിൽ സർക്കാർ മുൻകരുതലുകൾ സ്വീകരിക്കണം. അതിനായി ഫിലിപ്പിനോ വീട്ടുജോലിക്കാരെ ജോലിക്ക് നിയമിക്കുന്നത് താത്കാലികമായി നിർത്തി വെയ്ക്കണം എന്നാണ് എം.പി മുഹമ്മദ് അൽ അഹ്മദ് പറയുന്നത്.

ഫിലിപ്പിനോ തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കുക അല്ല ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതൊരു താത്കാലിക നിയന്ത്രണം മാത്രമാകും. അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ എച്ച് ഐ വി രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പ് നൽകുന്നത് വരെ മാത്രമാകും ഈ വിലക്ക് തുടരുക.

ഏഷ്യൻ രാജ്യങ്ങളിലെ പുതിയ കണക്ക് അനുസരിച്ചു ഏറ്റവും കൂടുതൽ എച്ച് ഐ വി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഫിലിപ്പീൻസിലാണ്. ഈ വർഷം ഓരോ ദിവസവും 57 പേർക്ക് എയ്ഡ്സ് പകരുന്നുണ്ടെന്നാണ് കണക്ക്.

Gulf news: Bahrain Considers Temporary Ban on Filipino Domestic Workers Citing Health Concerns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT