Bahrain to Hike Hospital Fees for Expats  @opal_oman
Gulf

പ്രവാസികൾക്ക് ഇളവില്ല, സർക്കാർ ആശുപത്രികളിൽ ഉയർന്ന ഫീസ് നൽകണം; പുതിയ നിയമവുമായി ബഹ്‌റൈൻ

പ്രസവ സേവനങ്ങൾക്ക് വെറും 150 ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ, എന്നാൽ യഥാർത്ഥ ചെലവ് 1,000 ദിനാറിലധികം വരും. ഇതൊക്കെ സർക്കാരിനെ വലിയ ബുദ്ധിമുട്ടിലാക്കുന്നു എന്നും എം പി മാർ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മനാമ: വിദേശ തൊഴിലാളികൾക്കും സന്ദർശകർക്കും സർക്കാർ ആശുപത്രികളിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുള്ള ഫീസ് വർധിച്ചു. ഇത് സംബന്ധിച്ച നിർദേശത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. ഇനി മുതൽ സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾക്ക് സമാനമായ ഫീസ് പൊതു ആശുപത്രികളിലും ഈടാക്കും.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക, പൗരന്മാർക്ക് മുൻഗണന നൽകുക, സർക്കാർ ചെലവുകൾ നിയന്ത്രണവിധേയമാക്കുക, വിദേശികൾക്ക് നൽകുന്ന സേവനങ്ങളുടെ യഥാർത്ഥ ചെലവിനോട് അനുയോജ്യമായ നിരക്കുകൾ ഈടാക്കുക എന്നിവയാണ് പുതിയ നിർദേശത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

എം.പി. ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഈ നിർദേശം പാർലമെന്റിൽ സമർപ്പിച്ചത്. ഈ നിർദ്ദേശത്തെ എം പിമാർ ആരും എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്.

ബഹ്റൈൻ വിദേശികൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ നൽകുന്നുണ്ട്. ഈ കുറഞ്ഞ ഫീസ് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ആകുന്നുണ്ട്. നിരവധി പ്രവാസികൾ വെറും ഏഴ് ദിനാർ നൽകി എമർജൻസി ചികിത്സ നേടുന്നു.

പ്രസവ സേവനങ്ങൾക്ക് വെറും 150 ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ, എന്നാൽ യഥാർത്ഥ ചെലവ് 1,000 ദിനാറിലധികം വരും. ഇതൊക്കെ സർക്കാരിനെ വലിയ ബുദ്ധിമുട്ടിലാക്കുന്നു എന്നും എം പി മാർ പറഞ്ഞു

ഫീസ് വർധനവിലൂടെ പ്രവാസികളെ സ്വകാര്യ ആശുപത്രികളിലേക്കു പ്രേരിപ്പിക്കാനാകുമെന്നും, ഇതുവഴി പൗരന്മാർക്ക് മികച്ച സേവനം ഉറപ്പാക്കാനാകുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. സർക്കാരിന്റെ പുതിയ നീക്കം പ്രവാസികൾക്ക് വലിയ തിരിച്ചടി ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇൻഷുറൻസ് ഇല്ലാത്ത പ്രവാസി തൊഴിലാളികൾക്ക് ഇനി മുതൽ വൻ തുക നൽകി ചികിത്സ തേടേണ്ടി വരും.

Gulf news: Bahrain Parliament Approves Proposal to Raise Hospital Fees for Expats and Visitors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

'ആ വാക്ക് മുഖ്യമന്ത്രി പാലിച്ചു'; രാമന്‍കുട്ടിയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, പെന്‍ഷന്‍ കുടിശികയായ രണ്ടരലക്ഷം അക്കൗണ്ടില്‍

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന അന്തരിച്ചു

SCROLL FOR NEXT