Dubai Future Labs Develops Humanoid Robot Unitree G1 special arrangement
Gulf

ദേ ഒരു റോബോട്ട് അല്ലെ ഓടിപ്പോകുന്നത്?; എന്തൊക്കെ മാറ്റങ്ങളാണ് ദുബൈയിൽ സംഭവിക്കുന്നത്! (വിഡിയോ)

ഈ റോബോട്ടിന് മനുഷ്യനെപ്പോലെ തന്നെ നടക്കാനും അതിവേഗം പ്രതികരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നത് വരും തലമുറക്ക് പ്രചോദനമാകുമെന്നും യു എ ഇയുടെ സാമ്പത്തിക വളർച്ചക്ക് പുതിയ ഊർജ്ജം നൽകുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുത്തൻ ആശയങ്ങളും അവതരിപ്പിക്കുന്നതിൽ എപ്പോഴും മുന്നിലാണ് യു എ ഇ. എയർ ടാക്സി മുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ വരെ വാണിജ്യാടിസ്ഥാനത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോഴിതാ റോബോട്ടുകളുമായി ബന്ധപ്പെട്ട മേഖലയിലും കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് രാജ്യം.

Dubai Future Labs Develops Humanoid Robot Unitree G1

ദുബൈ ഫ്യൂച്ചർ ലാബ്സ് യൂണിട്രീ ജി1 എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ യൂണിയൻ ഹൗസിൽ വെച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായാ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മുന്നിൽ റോബോട്ടിനെ അവതരിപ്പിക്കുകയും ചെയ്തു. ഈ റോബോട്ടിന് മനുഷ്യനെപ്പോലെ തന്നെ നടക്കാനും അതിവേഗം പ്രതികരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത.

യൂണിട്രീ ജി1എന്ന ഈ റോബോട്ടിന് 130 സെന്റീമീറ്റർ ഉയരവും 35 കിലോഗ്രാം ഭാരവുമുണ്ട്. ഹ്യൂമനോയിഡ് എന്ന വിഭാഗത്തിൽപ്പെടുന്ന റോബോട്ടും കൂടിയാണ് ഇത്. 8-കോർ ഹൈ-പെർഫോർമൻസ് സി പി യു ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡെപ്ത് ക്യാമറ, അത്യാധുനിക സെൻസർ, മൈക്രോഫോൺ സ്പീക്കറുകളും ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും.

കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഈ റോബട്ടിനെ ദുബൈയിലൂടെ അധികൃതർ നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നത് വരും തലമുറക്ക് പ്രചോദനമാകുമെന്നും യു എ ഇയുടെ സാമ്പത്തിക വളർച്ചക്ക് പുതിയ ഊർജ്ജം നൽകുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Gulf news: Dubai Future Labs has developed a humanoid robot named Unitree G1 under its humanoid division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT