Dubai Introduces AI System to Train and Assess Learner Drivers Dubai RTA
Gulf

ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു

ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകാനും ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ അധികൃതരെ സഹായിക്കാനും ഇതിലൂടെ സാധിക്കും. ഡ്രൈവർമാരുടെ മികവ് കൃത്യമായി വിലയിരുത്തുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഡ്രൈവിങ് പഠിക്കുന്നവർക്ക്​ പരിശീലനം നൽകാനും അവരുടെ പഠന പുരോഗതി വിലയിരുത്താനുമായി എ ഐ സംവിധാനമൊരുക്കി ദുബൈ. ‘തദ്​രീബ്​’ എന്ന പ്ലാറ്റ്​ഫോം വഴിയാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക്​ പരിശീലനം നല്കാൻ കഴിയുമെന്ന് ​ റോഡ്​ ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടി എ) അറിയിച്ചു.

ദുബൈയിലെ 27 ഡ്രൈവിങ്​ പരിശീലന സ്ഥാപനങ്ങളെ നിലവിൽ ഡിജിറ്റൽ പ്ലാറ്റ്​ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്​​. ഇതിലൂടെ 3,400 ഡ്രൈവിംഗ് പരിശീലകരെയും മൂവായിരത്തിലേറെ പരിശീലന വാഹനങ്ങളെയും പ്രവർത്തനം എ ഐ നീരീക്ഷിക്കും.

ഓരോ വാഹനത്തിന്റെയും യാത്ര പാത ഇലക്ട്രോണിക്കായി ജിയോ ട്രാക്ക് ചെയ്‌ത് പ്രധാന സിസ്റ്റവുമായി ബന്ധിപ്പിക്കും. തുടർന്ന് കൃത്യമായ ഡാറ്റകൾ ശേഖരിച്ചു ഡ്രൈവിങ് പഠിക്കുന്ന ഓരോ വ്യക്തിയുടെയും പുരോഗതി വിലയിരുത്തുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ഇതിലൂടെ കഴിയും.

ഇതുവഴി ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകാനും ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ അധികൃതരെ സഹായിക്കാനും ഇതിലൂടെ സാധിക്കും. ഡ്രൈവർമാരുടെ മികവ് കൃത്യമായി വിലയിരുത്തുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്. ഇതിലൂടെ ഡ്രൈവിങ്​ പരിശീലന സ്ഥാപനങ്ങൾക്കും സർക്കാരിനും ചെലവുകൾ കുറയ്ക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.

Gulf news: Dubai Introduces AI System to Train and Assess Learner Drivers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT