Get a job in Dubai; There are many opportunities in the Emirates, including for Indians 
Gulf

ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം

ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് എമിറേറ്റ്‌സ് പ്രമുഖ റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിരവധി അവസരങ്ങള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വലിയ അവസരങ്ങളാണ് തുറക്കുന്നത്. വരും മാസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് റാലികള്‍ എയര്‍ലൈന്‍സ് സംഘടിപ്പിക്കും. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ആഗോളതലത്തില്‍ പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് എമിറേറ്റ്‌സ് പ്രമുഖ റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, മലേഷ്യ, തായ് ലന്‍ഡ് തുടങ്ങിയ പ്രധാന വിപണികളിലും സമാനമായ രീതിയില്‍ ഇന്റര്‍വ്യൂകള്‍ നടക്കും.

ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മുംബൈയില്‍ ജൂലൈ 21, 22 തീയതികളിലും ന്യൂഡല്‍ഹിയില്‍ ജൂലൈ 24, 25 തീയതികളിലും പ്രത്യേക റിക്രൂട്ട്‌മെന്റ് പരിപാടികള്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള അപേക്ഷകരെ എമിറേറ്റ്‌സിന്റെ റിക്രൂട്ടര്‍മാരും എന്‍ജിനീയറിങ് മാനേജര്‍മാരും നേരിട്ട് ഇന്റര്‍വ്യൂ ചെയ്യും. ദുബൈയിലെ മികച്ച തൊഴില്‍ അന്തരീക്ഷം, ആനുകൂല്യങ്ങള്‍, കരിയര്‍ വളര്‍ച്ച, ദുബൈ ജീവിതം എന്നിവയെക്കുറിച്ച് അടുത്തറിയാന്‍ ഈ അവസരം സഹായകമാകും. ലൈസന്‍സുള്ള എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍, സീനിയര്‍ മെക്കാനിക്കുകള്‍, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍മാര്‍, വര്‍ക് ഷോപ്പ് കാബിന്‍ ടെക്‌നീഷ്യന്‍മാര്‍, വെയര്‍ഹൗസ് ആന്റ് ലോജിസ്റ്റിക്‌സ് അസിസ്റ്റന്റുമാര്‍, മെയിന്റനന്‍സ് സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങിയ നിരവധി തസ്തികകളിലേക്കാണ് നിയമനം. മുംബൈയ്ക്കും ഡല്‍ഹിക്കും പുറമേ ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലും ലണ്ടന്‍, ഇസ്താംബുള്‍, ഹോങ്കോങ് തുടങ്ങിയ രാജ്യാന്തര നഗരങ്ങളിലും വിവിധ തസ്തികകളില്‍ ഒഴിവുകളുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ഭൂരിഭാഗം ജീവനക്കാര്‍ക്കും ദുബൈയിലുള്ള എമിറേറ്റ്‌സിന്റെ ലോകോത്തര എന്‍ജിനീയറിങ് സെന്ററിലാകും നിയമനം. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലൊന്നാണിത്. ദുബൈ ആസ്ഥാനമായി 16 പ്രധാന എന്‍ജിനീയറിങ് തസ്തികകളിലേക്കും കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെയിന്റനന്‍സ്, പ്രൊക്യൂര്‍മെന്റ്, ടെക്‌നിക്കല്‍ ട്രെയിനിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഈ ഒഴിവുകള്‍. ലീഡ് എയര്‍ക്രാഫ്റ്റ് മെക്കാനിക്, വാറന്റി ഓഫിസര്‍, വര്‍ക്ക്‌ഷോപ് മെയിന്റനന്‍സ് എന്‍ജിനീയര്‍, പ്രൊക്യൂര്‍മെന്റ് മാനേജര്‍, എന്‍ജിനീയറിങ് ടൈപ്പ് ഇന്‍സ്ട്രക്ടര്‍ തുടങ്ങിയ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇവയുടെ അപേക്ഷാ തീയതികള്‍ അവസാനിക്കും. താല്‍പര്യമുള്ള എന്‍ജിനീയറിങ് പ്രഫഷണലുകള്‍ക്ക് എമിറേറ്റ്‌സിന്റെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

Dubai jobs: opportunities in Emirates Airline, including Indians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്ന് 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്

കൊച്ചിയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

ഡാം സുരക്ഷ പരിശോധന; 'കേരള പ്രതിനിധിയെ ഒഴിവാക്കി, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം'

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഭക്ഷ്യസുരക്ഷ ഓഫീസറായി നിയമനം

ഡോ. റീനയെ മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി; മൂഹറം പൊതു അവധിയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍