ദുബൈ: മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യജേനെ തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നതായി അധികൃതർ. പരിശോധനകൾ, നിയമലംഘനങ്ങൾ, പിഴകൾ തുടങ്ങിയവയെ സംബന്ധിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച് ആളുകളെ കബളിപ്പിക്കുന്ന രീതി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകളിലൂടെയോ ഇ-മെയിൽ വഴിയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ലിങ്കുകളോ അഭ്യർത്ഥനയോ ആകും സന്ദേശങ്ങളായി വരുക. ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ ആണെന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം അയക്കുന്നത്. ഈ സന്ദേശങ്ങൾക്ക് പരിശോധന നടത്താതെ പ്രതികരിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ ആണോ എന്ന് ഉറപ്പാക്കാൻ ഐ ഡി കാർഡും തിരിച്ചറിയൽ രേഖകളും കാണിക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. സംശയാസ്പദമായ സന്ദേശങ്ങൾ 800900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ദുബൈ മുനിസിപ്പാലിറ്റി സ്മാർട്ട് ആപ്പ് ഉപയോഗിച്ചോ പരിശോധിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
തിരിച്ചറിയൽ രേഖകൾ, ട്രാൻസാക്ഷൻ വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവയുടെ പകർപ്പുകൾ ആർക്കും നൽകരുത്. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടത്തുമ്പോഴോ പൊതു വൈ-ഫൈ ഉപയോഗിക്കരുത് എന്നും മൊബൈൽ നെറ്റ് തന്നെ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates