ദുബൈ പൊലീസ് 
Gulf

ലോകത്തെ ആദ്യത്തേത്, സ്മാര്‍ട്ട് കെന്നല്‍ മോണിറ്ററിങ് സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്

മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: പൊലീസ് നായ്ക്കളുടെ ആരോഗ്യവും താമസസാഹചര്യങ്ങളും 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് കെന്നല്‍ മോണിറ്ററിങ് സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്. ദുബൈയില്‍ നടന്ന 'വേള്‍ഡ് പൊലീസ് സമ്മിറ്റി'ല്‍ അവതരിപ്പിച്ച ഈ സംവിധാനം, മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് സെന്‍സറുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നായ്ക്കളുടെ കൂടുകളിലെ സാഹചര്യങ്ങള്‍ എപ്പോഴും നിരീക്ഷിക്കാനും, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ജീവനക്കാരെ അറിയിക്കാനും സഹായിക്കും.

ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ എവിടെയിരുന്നും കൂടുകളിലെ അവസ്ഥ പരിശോധിക്കാന്‍ കഴിയുന്നതിനാല്‍ ജീവനക്കാര്‍ നേരിട്ടെത്തി നിരന്തരം പരിശോധന നടത്തേണ്ട സാഹചര്യം ഒഴിവാകും.

ദുബൈ പൊലീസിന്റെ കെ-9 (കെ9) യൂണിറ്റ് ഓരോ വര്‍ഷവും കുറഞ്ഞത് 3,000 ദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനും, തിരുത്തല്‍ കേന്ദ്രങ്ങളിലും, മറ്റ് സുരക്ഷാ വിഭാഗങ്ങളിലും പുതിയ സ്മാര്‍ട്ട് കെന്നല്‍ മോണിറ്ററിങ് സംവിധാനം സഹായകമാകും. അത്യാധുനിക സാങ്കേതികവിദ്യകള്‍, പ്രത്യേക പരിശീലനം, അന്താരാഷ്ട്ര തലത്തിലെ മികച്ച രീതികള്‍ എന്നിവയിലൂടെ കെ9 സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ദുബൈ പൊലീസ് ചെയ്യുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

Dubai Police launches world-first smart kennel monitoring system

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; ഇര്‍ഫാന്‍ സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; മോചനം 17 വര്‍ഷത്തിനുശേഷം

20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; എന്താണ് 11x12x20 ഫോര്‍മുല?

നിയമം അറിയാതെ 'ബാഹുബലി'യെപ്പോലെ പെരുമാറരുത്; സെഷന്‍സ് ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

'ഒരാളും പിന്തുണച്ചില്ല, ഇല്ലേൽ കാണാമായിരുന്നു'; തിലക് വർമ

മാക്‌സി സ്‌കൂട്ടറിന് സമാനം, 160 കിലോമീറ്റര്‍ റേഞ്ച്!; റിവര്‍ മൊബിലിറ്റിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, അറിയാം ആര്‍എക്‌സ്02 ഫീച്ചറുകള്‍