Dubai Police urge drivers to maintain minimum speed in fast lanes to prevent accidents  Dubai Police
Gulf

സ്പീഡ് കുറയ്ക്കരുത്, പിഴ അടയ്ക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്

2023-ൽ യു എ ഇയിലെ റോഡുകളിൽ കുറഞ്ഞ വേഗത പരിധിക്ക് താഴെ വാഹനമോടിച്ചതിന് 3,00,147 ഡ്രൈവർമാർക്കാണ് ട്രാഫിക് വകുപ്പ് പിഴ ചുമത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: അതിവേഗ പാതയിലൂടെ വാഹനങ്ങൾ സ്പീഡ് കുറച്ചു ഓടിക്കുന്നത് ഒഴിവാക്കണമെന്ന് ദുബൈ പൊലീസ്. വാഹനത്തിന്റെ വേഗം കുറയുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാൻ ആയി ഓരോ പാതയിലും ക്രമീകരിച്ചിരിക്കുന്ന വേഗത്തില്‍ വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അതിവേഗ പാതയിൽ വളരെ പതുക്കെ വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാകും. പ്രത്യേകിച്ച് പിന്നാലെ വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ പെട്ടെന്ന് ട്രാക്ക് മാറ്റാൻ ശ്രമിക്കുകയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധ പുലർത്തണം. പല വാഹനങ്ങളും ക്രൂസ് കണ്ട്രോൾ ഉപയോഗിച്ച് വാഹനത്തിന്റെ വേഗം ക്രമീകരിച്ചാകും അതിവേഗ പാതയിൽ യാത്ര ചെയ്യുക. മുന്നിലുള്ള വാഹനങ്ങൾ പെട്ടെന്ന് നിർത്തിയാൽ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ കഴിയാതെ വരുകയും അപകടം സംഭവിക്കുകയും ചെയ്യും.

2023-ൽ യു എ ഇയിലെ റോഡുകളിൽ കുറഞ്ഞ വേഗ പരിധിക്ക് താഴെ വാഹനമോടിച്ചതിന് 3,00,147 ഡ്രൈവർമാർക്കാണ് ട്രാഫിക് വകുപ്പ് പിഴ ചുമത്തിയത്.

ട്രാഫിക് നിയമമനുസരിച്ച്, കുറഞ്ഞ വേഗ പരിധിക്ക് താഴെ വാഹനം ഓടിക്കുന്നതിനും ഓവർടേക്കിംഗ് ലെയ്നിൽ നിന്ന് പിന്നിൽ നിന്നോ വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാത്തതിനും 400 ദിർഹം പിഴയാണ് ശിക്ഷ. അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.

Gulf news: Dubai Police urge drivers to maintain minimum speed in fast lanes to prevent accidents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT