Dubai's new World Trade Centre bridge x
Gulf

യാത്ര സമയം ആറ് മിനിറ്റില്‍നിന്ന് വെറും ഒരു മിനിറ്റായി കുറയും; ഡബ്ല്യുടിസി റൗണ്ട് എബൗട്ട് പദ്ധതി അഞ്ചാമത്തെ പാലം ഉടന്‍ തുറക്കും

റോഡ് ഗതാഗതം സുഗമമാക്കുക, ശൈഖ് സായിദ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസനപദ്ധതിയുടെ ഭാഗമായ അവസാനത്തെയും അഞ്ചാമത്തെയും പാലം വെളളിയാഴ്ച തുറക്കും. 1000 മീറ്റര്‍ നീളമുള്ള രണ്ടു വരി പാലം യാഥാര്‍ഥ്യമാകുന്നതോടെ മണിക്കൂറില്‍ ഏകദേശം 3000 വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കും. ഇതോടെ അല്‍ മജ്ലിസ് സ്ട്രീറ്റിനും സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം ആറ് മിനിറ്റില്‍നിന്ന് വെറും ഒരു മിനിറ്റായി കുറയും.

ശൈഖ് സായിദ് റോഡിനെയും അതിന് ചുറ്റുമുള്ള വാണിജ്യ, പാര്‍പ്പിട മേഖലകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഇന്റര്‍സെക്ഷനിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡബ്ല്യൂടിസി) റൗണ്ട് എബൗട്ട് പദ്ധതിയില്‍ മൊത്തം അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് പാലങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രധാന റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാനും തിരക്കേറിയ ബിസിനസ് കേന്ദ്രങ്ങളിലേക്ക് വേഗത്തിലെത്താനും ലക്ഷ്യമിട്ടാണ് റൗണ്ട് എബൗട്ട് വികസന പദ്ധതി നടപ്പാക്കിയത്.

റോഡ് ഗതാഗതം സുഗമമാക്കുക, ശൈഖ് സായിദ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ദ്രുതഗതിയിലുള്ള നഗരവളര്‍ച്ച, ജനസംഖ്യാവര്‍ധന എന്നിവയ്‌ക്കൊപ്പം റോഡ് ശൃംഖലയെയും സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ എമിറേറ്റിന്റെ ആഗോള പദവി ശക്തമാക്കാനും സമഗ്രവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കാനും ഇത്തരം വികസന പദ്ധതികള്‍ സഹായിക്കും.

Dubai's new World Trade Centre bridge to be Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

120 hz വിആര്‍ആര്‍ ഡിസ്‌പ്ലേ, 50 എംപി കാമറ; പുതിയ പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ?; ആഭ്യന്തര വകുപ്പ് മഹാമോശമാണ്; വിമര്‍ശനവുമായി ജി സുധാകരന്‍

11 സിക്‌സ്, 9 ഫോര്‍, 113 റണ്‍സ്; വീണ്ടും 'ശതക അഭിഷേകം'!

കീര്‍ത്തിചക്രയിലെ മോഹന്‍ലാല്‍ ഞാന്‍ തന്നെ; ജീവയുടെ ബഡ്ഡി എന്റെ മാനേജരായ ക്യാപ്റ്റന്‍: മേജര്‍ രവി