ദുബൈ: ദുബൈ റോഡ് ഇടനാഴിയിലൂടെയുള്ള യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് വെറും 5 മിനിറ്റായി കുറക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഔദ് മേത്ത, അല്‍ അസായേല്‍ സ്ട്രീറ്റ് വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെയാണ് ഗതാഗത സമയം നാലിലൊന്നായി കുറയുക. പദ്ധതിയുടെ ഭാഗമായി മൂന്ന് വരിപ്പാതയുള്ള പുതിയ പാലം ആര്‍ടിഎ തുറന്നു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം 20 മിനിറ്റില്‍ നിന്ന് 5 മിനിറ്റായി കുറയും. അല്‍ഖൈല്‍ റോഡില്‍നിന്ന് അല്‍ വാസല്‍ ക്ലബ് റോഡ് വഴി അല്‍ അസായേല്‍ റോഡിലേക്കുള്ള വാഹനങ്ങള്‍ക്കാണു പുതിയ പാലത്തിന്റെ പ്രയോജനം. മണിക്കൂറില്‍ 3,600 വാഹനങ്ങള്‍ കടന്നുപോകാന്‍ ശേഷിയുള്ള പാലം തിരക്കേറിയ ജങ്ഷനുകളിലെ വാഹനത്തിരക്ക് കുറയ്ക്കും. 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ഓഗസ്റ്റ് അവസാനത്തോടെ രണ്ട് തുരങ്കങ്ങളും മറ്റൊരു പാലവും കൂടി തുറക്കും.
ഊദ് മേത്ത റോഡിലെ വാഹനശേഷി നിലവിലെ മണിക്കൂറില്‍ 10,400 വാഹനങ്ങളില്‍നിന്ന് 15,600 ആയി (50% വര്‍ധന) ഉയരും. അല്‍ഖൈല്‍ റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, ദുബായ്അല്‍ഐന്‍ റോഡ്, ഊദ് മേത്ത റോഡ് എന്നിവ ചേരുന്ന പ്രധാന ജങ്ഷനുകളിലെ വാഹനക്കുരുക്കാണ് പദ്ധതി പരിഹരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates