ദുബൈ: അഗോള വ്യോമയാത്രാ രംഗത്തെ പ്രമുഖ കമ്പനിയായി വളർന്ന ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് തങ്ങളുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നു. ആഗോളതലത്തിലെ വ്യോമയാത്ര ഹബ്ബായി മാറിയ ദുബൈയിൽ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നു.
കഴിഞ്ഞ ദിവസം എമിറേറ്റസ് ചീഫ് ഓപ്പറേഷന്‍സ് ഓഫിസറും ഡെപ്യൂട്ടി പ്രസിഡന്റുമായ ആദേല്‍ അല്‍ റെദ കമ്പനിയുടെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിച്ചിരുന്നു. ഇത് പ്രകാരം യുഎഇയിലും പുറത്തു നിന്നും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ദുബൈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാബിൻ ക്രൂ, പൈലറ്റുകൾ, എയർക്രാഫ്റ്റ് ടെക്നീഷ്യൻസ്, വിമാനത്താവള ഓപ്പറേഷൻ സ്റ്റാഫ് വ്യോമയാത്രയുമായി ബന്ധപ്പെട്ട മേഖലകളിലായിരിക്കും കൂടുതൽ നിയമനങ്ങൾ നടത്തുക. ഇതിനൊപ്പം ഇതുമായി ബന്ധപ്പെട്ട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലകളാണ് എമിറേറ്റ്സിലെ ഐടി, അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ് എന്നീ തസ്തികകളിലും നിയമനങ്ങൾ നടക്കും.
നാല് വർഷം കൊണ്ട്, അതായത് 2030 ആകുമ്പോഴേക്കും 20,000 പേർക്ക് തൊഴിൽ നൽകാൻ എമിറേറ്റസിന് സാധിക്കും. ഈ വർഷത്തിൽ പതിനേഴിലധികം വിമാനങ്ങൾ എമിറേറ്റ്സിന്റെ ഭാഗമാകും. പുതിയ വിമാനസർവീസുകൾ, പുതിയ റൂട്ടുകൾ എന്നിവ ആരംഭിക്കും.
യുഎഇയിൽ നിന്നുമാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനകം തന്നെ നിരവധി അപേക്ഷകൾ എമിറേറ്റ്സിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളെയും റിക്രൂട്ട്മെന്റിൽ പരിഗണിക്കും. അതേസമയം സ്വദേശികൾക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates