പ്രതീകാത്മക ചിത്രം  
Gulf

ലോണ്‍ ഓഫര്‍ തട്ടിപ്പില്‍ വീണ് പ്രവാസികള്‍; സൗദിയില്‍ മലയാളി തട്ടിപ്പ് സംഘങ്ങള്‍

പതിനായിരം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ലോണ്‍ ലഭിക്കാന്‍ പതിനായിരം റിയാല്‍ വരെ ചിലവഴിച്ചവരുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദിയില്‍ പ്രവാസികളെ ലക്ഷ്യം വെച്ച് തട്ടിപ്പ് സംഘങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോണ്‍ നല്‍കാമെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് സംഘം പണം തട്ടിയതായാണ് വിവരം. മലയാളികളുടെ നേതൃത്വത്തില്‍ ലോണ്‍ ആപ്പുകളും വട്ടിപ്പലിശക്കാരും തട്ടിപ്പ് സംഘങ്ങളും സജീവമാണ്.

മലയാളികളെ ലക്ഷ്യം വെച്ചുള്ള ലോണ്‍ ഓഫര്‍ തട്ടിപ്പില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. ലോണ്‍ റെഡിയായെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ കാരണം പറഞ്ഞ് പണം വാങ്ങുന്നതാണ് സംഘത്തിന്റെ രീതി.

പതിനായിരം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള ലോണ്‍ ലഭിക്കാന്‍ പതിനായിരം റിയാല്‍ വരെ ചിലവഴിച്ചവരുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിച്ചതും വ്യാപകമായ ഈ തട്ടിപ്പ് പുറത്തറിയുന്നത് വൈകിപ്പിച്ചു.

സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടേതുള്‍പ്പെടെ വ്യാജ രേഖകള്‍ ഐ.ഐ വഴി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പണം വാങ്ങി കഴിഞ്ഞാല്‍ സൗദി നമ്പറുകള്‍ ഓഫ് ചെയ്യുന്നതും ഓണ്‍ലൈന്‍ വഴി ഫോണ്‍ ചെയ്യുന്നതുമാണ് രീതി. സൗദി പൊലീസിലോ കേരളത്തിലോ പരാതി നല്‍കാത്തതും തട്ടിപ്പുകാര്‍ മുതലെടുക്കുകയാണ്.

Expatriates fall prey to loan offer scam; Malayali fraud gangs in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

'ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; നിര്‍ത്തിയിട്ടും ആരോഗ്യത്തെ ബാധിച്ചു'; അച്ഛനെക്കുറിച്ച് സുചിത്ര

'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’

'മഴയില്ലെങ്കിലും ആ ടേക്ക് ഓഫ് ബോർഡ് വഴുക്കുന്നതായിരുന്നു'; ഏഷ്യൻ ഗെയിംസിലെ അനുഭവങ്ങൾ പങ്കുവെച്ച് വെള്ളി മെഡൽ ജേതാവ് എം ശ്രീശങ്കർ

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ