kuwait 
Gulf

'അല്‍-സമൂം' ഉഷ്ണക്കാറ്റ്; കുവൈത്തില്‍ കടുത്ത ചൂടും പൊടിക്കാറ്റും, യാത്രികര്‍ക്ക് മുന്നറിയിപ്പ്

മേഖലയിലെ വാര്‍ഷിക വേനല്‍ക്കാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ഈ കാറ്റ് മൂലം രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും സാധ്യതയെന്ന് അല്‍ അജീരി സയന്റിഫിക് സെന്ററിന്റെ മുന്നറിയിപ്പ്. 'അല്‍-സമൂം' ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതിനാലാണ് താപനില ഉയരാന്‍ കാരണമായി പറയുന്നത്. മേഖലയിലെ വാര്‍ഷിക വേനല്‍ക്കാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ഈ കാറ്റ് മൂലം രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ശക്തമായ പൊടിക്കാറ്റ് ഉയരുന്നതിനാല്‍ പലയിടങ്ങളിലും കാഴ്ചപരിധി കുറയാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റടിച്ച് ഉയരുന്ന പൊടി റോഡിലെ ദൃശ്യപരതയെയും ഡ്രൈവിങ്ങിനെയും ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടയിലാണ് അല്‍-സമൂം കാറ്റിന്റെ വരവ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അല്‍-അജീരി സയന്റിഫിക് സെന്റര്‍ നിര്‍ദ്ദേശിച്ചു.

ഉച്ചസമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പൊടിക്കാറ്റുള്ള സമയങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നിവ പ്രധാനമാണ്. കാറ്റ് മൂലം കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും തുറസ്സായ മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവര്‍മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Extreme heat sweeps Kuwait as Al-Samoom winds bring dust, reduced visibility

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ന് ഹീറോ, ഇന്നോ? ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ '97ല്‍ പ്രതിഷേധം നയിച്ച ധര്‍മേന്ദ്ര പ്രധാന്‍

പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മളെപ്പോഴും കാണാത്ത ഒരു കഥയുണ്ട്, എല്ലാവർക്കും ഇത് ഒരുപോലെയല്ല'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന

526 കിലോമീറ്റര്‍ വരെ റേഞ്ച്, വെറും 39 മിനിറ്റിനകം ചാര്‍ജ് ചെയ്യാം, ബൈബാക്ക് സ്‌കീം; കിയ സിറോസ് ഇവി വിപണിയില്‍

'പുതിയ തലമുറ അക്ഷമരാണ്, വാട്ട്സ്ആപ്പില്‍ പങ്കുവെക്കുന്നതെന്തും അറിവായിട്ടാണ് കണക്കാക്കുന്നത് ': ഹണിമൂണ്‍ കൊലക്കേസില്‍ സുപ്രീംകോടതി