Etihad Rail arrives in Abu Dhabi 
Gulf

ചരിത്രത്തിലേക്ക് ആദ്യത്തെ സര്‍വീസ്; ഇത്തിഹാദ് റെയില്‍ അബുദാബിയിലെത്തി, ആഘോഷമാക്കി മലയാളികളും,വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഫുജൈറയില്‍ നിന്ന് അബുദാബിയിലെത്തി. ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമായി. ഉദ്ഘാടന സര്‍വീസ് പുലര്‍ച്ചെ 5.34 ന് ഫുജൈറയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂര്‍ത്തിയാക്കി. രാവിലെ 7.19 ന് ട്രെയിന്‍ അബുദാബി സ്റ്റേഷനില്‍ എത്തിയപ്പോള്‍, ആഹ്ലാദ പ്രകടനങ്ങളും കരഘോഷങ്ങളും ആവേശവും പ്ലാറ്റ്ഫോം നിറഞ്ഞു, ആദ്യ യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

Etihad Rail arrives in Abu Dhabi
Etihad Rail arrives in Abu Dhabi

യാത്രക്കാരെ സ്വീകരിക്കാനായി ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സൗജന്യ ഫോട്ടോ ബൂത്ത്, വര്‍ണ്ണാഭമായ ബലൂണുകള്‍, സൗജന്യ ഭക്ഷണവും പാനീയങ്ങളും എല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ലഭ്യമാകുന്ന സര്‍വീസുകള്‍ക്ക് അനുസരിച്ച് ലഘുഭക്ഷണങ്ങളും ലഹരിയില്ലാത്ത പാനീയങ്ങളും ട്രെയിനില്‍ നിന്ന് വിലകൊടുത്തു വാങ്ങാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം കയ്യില്‍ കരുതാനും അനുമതിയുണ്ട്. എന്നാല്‍ കടുത്ത മണമുള്ളതോ ട്രെയിന്‍ അശുദ്ധമാക്കുന്നതോ ആയ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ലഹരിപാനീയങ്ങള്‍ക്ക് ട്രെയിനില്‍ കര്‍ശന വിലക്കുണ്ട്.

First service in history; Etihad Rail arrives in Abu Dhabi, Malayalis celebrate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

പ്രതിഫലം ലഭിച്ചില്ല; 'പരാശക്തി' നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ച നിലയില്‍

പിണറായിക്ക് അത് ഓര്‍മയില്ല; 2016ല്‍ തുടര്‍ഭരണം കിട്ടിയത് പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുടെ ഫലം; ജി സുധാകരന്‍

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം