ദുബൈ: നീണ്ട 35 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ലോകകപ്പ് മത്സരത്തിനും രണ്ട് കളികൾക്കുമിടയിലാണ് യുഎഇയുടെ വെള്ളപ്പട. 2026 ൽ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യത റൗണ്ടിലെ രണ്ട് വിജയങ്ങൾക്ക് അകലെയാണ് യുഎഇയുടെ കാത്തിരിപ്പ് നീളുന്നത്.
ലോകകപ്പിന് യോഗ്യത നേടണമെങ്കിൽ ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ യുഎഇ ദേശീയ ടീമിന് രണ്ട് മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. ദോഹയിൽ ഒക്ടോബർ 11 നും ഒക്ടോബർ 14 നും ഒമാനും ഖത്തറിനുമെതിരായ മത്സരങ്ങളാണ് യുഎഇയ്ക്ക് മുന്നിലുള്ളത്.
1990-ൽ ഇറ്റാലിയയിൽ ആദ്യമായി കളിച്ചതിനുശേഷം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് ശേഷം യുഎഇ ഒരിക്കലും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് യുഎഇ ഫുട്ബോൾ ടീമിന്റെ ആരാധാകർ.
യു എഇ ഫുട്‌ബോൾ ടീമിനെ പിന്തുണയ്ക്കുന്നതിനായി ദോഹയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2 ജിബി സൗജന്യ റോമിങ് ഡാറ്റ യുഎഇയിലെ ഇ& (E&) പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇ& (E&) (എത്തിസലാത്ത്)
യുഎഇ ദേശീയ ടീമിനെ പിന്തുണയ്ക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹമുള്ളവർക്കായി സൗജന്യ വിമാനയാത്രയും തയ്യാറാക്കിയിട്ടുണ്ട്. യുഎഇയുടെ വെള്ളപ്പടയ്ക്ക് കളിക്കളത്തിൽ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യത്യസ്ത വ്യക്തികളും സ്ഥാപനങ്ങളും കൈകോർത്ത് ആരാധാകർക്ക് സൗജന്യ വിമാനയാത്ര ഉറപ്പാക്കുന്നത്.
യുഎഇ ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിനായി അജ്മാനിലെ ഷെയ്ഖ് റാഷിദ് ബിൻ ഹമീദ് അൽ നുഐമി ഒരു സ്വകാര്യ വിമാനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയിരുന്നു.
യുഎഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) എമിറാത്തി ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിന് അഞ്ച് സ്വകാര്യ വിമാനങ്ങൾ നൽകുമെന്ന് ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചു.
പ്രത്യേക വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആരാധകർക്കുള്ള രജിസ്ട്രേഷൻ UAEFA യുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
നിർദ്ദിഷ്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി സൗജന്യ യാത്ര അനുവദിക്കും.
ആരാധകർ അവരുടെ എമിറേറ്റ്സ് ഐഡി ഹാജരാക്കണം.ഓരോ വ്യക്തിക്കും ഒരു ടിക്കറ്റ് മാത്രമേ ലഭിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates