ഇന്ത്യന്‍ എംബസി 
Gulf

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍; യുഎഇയില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് യുഎഇയിലെ ഇന്ത്യന്‍ എംബസി. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണിത്. നിയമക്കുരുക്കിലായ കരാറുകള്‍ക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടര്‍ വിളിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ആദ്യ ടെന്‍ഡറിലെ സാങ്കേതിക മൂല്യനിര്‍ണ്ണയ പ്രക്രിയയെ ടെന്‍ഡറിന് പുറത്തായ രണ്ട് കമ്പനികള്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും പുതിയ ടെന്‍ഡര്‍ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.'അല്‍ഹിന്ദ്' കമ്പനിയെ സേവനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത് യുഎഇയിലെ പ്രവാസി ഇന്ത്യക്കാരെ ബുദ്ധിമുട്ടിലാക്കി.

ഈ കാലയളവില്‍, യുഎഇയിലെ ഇന്ത്യന്‍ മിഷനുകള്‍ നേരിട്ട് കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഇന്ത്യന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന്, മൂന്ന് മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ഇടക്കാലയളവില്‍ സേവനങ്ങള്‍ നല്‍കാന്‍ അല്‍ഹിന്ദിനെ കോടതി അനുവദിച്ചിട്ടുണ്ട്.

അടുത്ത മാസം 26 വരെ കമ്പനികള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കാം. നവംബര്‍ 27 നകം നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കും. ഇന്ത്യയിലേക്കുള്ള വിസ നടപടികള്‍, ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് നടപടികള്‍ എന്നിവ നല്‍കുന്ന 15 കേന്ദ്രങ്ങളാണ് യുഎഇയില്‍ തുറക്കേണ്ടത്.

Indian embassy in UAE opens fresh bids for passport services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )

ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

റെഡ്ബുള്‍ പാനീയങ്ങളില്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന വാക്ക് ആകാം; ഡല്‍ഹി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 539 lottery result

ബാലഗോകുലം സ്ഥാപകനും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ എംഎ കൃഷ്ണൻ അന്തരിച്ചു