ബിഗ് ടിക്കറ്റ്  
Gulf

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ നേടി ഇന്ത്യക്കാര്‍, നറുക്കെടുപ്പില്‍ മൂന്ന് പേര്‍ക്ക് ഭാഗ്യം

ദുബൈയില്‍ കഴിഞ്ഞ 27 വര്‍ഷമായി താമസിക്കുന്ന ആളാണ് മുംബൈയില്‍ നിന്നുള്ള ജ്യോതി ഷഹാനി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ നേടി ഇന്ത്യക്കാര്‍. ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് ഭാഗ്യം തുണച്ചത്. ഓരോരുത്തരും 25,000 ദിര്‍ഹം വീതമാണ സമ്മാനം നേടിയത്.

ദുബൈയില്‍ കഴിഞ്ഞ 27 വര്‍ഷമായി താമസിക്കുന്ന ആളാണ് മുംബൈയില്‍ നിന്നുള്ള ജ്യോതി ഷഹാനി. പത്ത് വര്‍ഷം മുന്‍പാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. എല്ലാ മാസവും സഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തിരുന്നത്.സ്വന്തം പിറന്നാളും ഭര്‍ത്താവിന്റെയും മകളുടെയും പിറന്നാളും ചേര്‍ത്തുള്ള ഒരു നമ്പറാണ് അവര്‍ ഇത്തവണ പരീക്ഷിച്ചത്.

ചെന്നൈയില്‍ നിന്നുള്ള പ്ലംബിങ് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഹസ്സന്‍ അബ്ലുല്ലയാണ് രണ്ടാമത്ത ഇന്ത്യയില്‍ നിന്നുള്ള വിജയി. 12 വര്‍ഷമായി യുഎഇയില്‍ തന്നെയാണ് താമസം. സൃഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ചെലവഴിക്കുമെന്ന് അദ്ദേഹം പറയുന്നു.

മൂന്നാമത്ത വിജയി റാഫി മുഹമ്മദാണ്. ഹൈദരാബാദില്‍ നിന്നാണ് അദ്ദേഹം ഗെയിമില്‍ പങ്കെടുത്തത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നമ്പറുകളായ 10, 46 എന്നിവ ചേര്‍ന്ന നമ്പറാണ് റാഫി തെരഞ്ഞെടുത്തത്. വീക്കിലി ഡ്രോയില്‍ തന്റെ നമ്പറിന് സമ്മാനം ലഭിച്ചത് അദ്ദേഹം യൂട്യൂബിലൂടെയാണ് അറിഞ്ഞത്. സമ്മാനത്തുകയില്‍ ഒരു പങ്ക് സ്വര്‍ണ്ണം വാങ്ങാനും ബാക്കി തുക ഉപയോഗിച്ച് മകന് ഒരു പുതിയ ഫോണ്‍ വാങ്ങാനും പെണ്‍മക്കള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാനും തുക ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ആഫ്രിക്കയിലെ കെനിയയില്‍ നിന്നുള്ള 49 വയസ്സുകാരനായ സയദ് കാദ്രിയാണ് അവസാനത്തെ വിജയി. വര്‍ഷത്തില്‍ പലപ്പോഴായി ടിക്കറ്റെടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ആദ്യമായാണ് അദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്.

ഓഗസ്റ്റില്‍ 26 വിജയികള്‍ക്ക് സമ്മാനങ്ങള്‍ നേടാം. ബിഗ് സ്പിന്നില്‍ പങ്കെടുത്ത് 1 മില്യണ്‍ ദിര്‍ഹം നേടാനും അവസരമുണ്ട്. സെപ്റ്റംബര്‍ 3-ന് നടക്കുന്ന ഡ്രോയില്‍ 15 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടാം. അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും നേടാം.

Indians win lakhs on Big Ticket, three lucky winners in draw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം കാഴ്ചക്കാരുമായി 'ഓപ്പറേഷന്‍ ത്രാളി'ലെ ആദ്യ ഗാനം; 'ജയ് ഹോ'യിലൂടെ സുധീര്‍ യദുവന്‍ഷി മലയാളത്തില്‍

എത്തിഹാദ് എയർവേയ്‌സിൽ നഴ്സ് ഒഴിവുകൾ; ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം

'എന്തു കഴിച്ചിട്ടും ശരീരത്ത് പിടിക്കുന്നില്ലേ?', ആരോ​ഗ്യകരമായി വണ്ണം കൂട്ടാൻ ചില ടിപ്സ്

'ബീഫ് ഇഷ്ടമാണോ?'; ഖലീഫ താരം മാളവികയോട് യൂട്യൂബര്‍; മൊത്തം മലയാളികളെ നാറ്റിക്കാന്‍ ഇതുപോലെ ഒരുത്തന്‍ മതി!