Kuwait uses social media and surveillance to monitor violators special arrangement
Gulf

ട്രാഫിക് ക്യാമറ മാത്രമല്ല സോഷ്യൽ മീഡിയയും പണി തരും; കുവൈത്ത് പൊലീസിന്റെ പുതിയ തന്ത്രം

ഗുരുതരമായ കുറ്റമാണെങ്കിൽ ഡ്രൈവറർമാരെ വിളിച്ചു വരുത്തും. അവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാ​ഹ​ന ഉ​ട​മ ഹാ​ജ​രാ​കാ​തെയിരുന്നാൽ കേസ് ട്രാ​ഫി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂണിറ്റിന് കൈമാറും.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്താൻ വ്യ​ത്യ​സ്‍ത മാർഗവുമായി കുവൈത്ത് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ്. ഇനി മുതൽ സോഷ്യൽ മീഡിയയിൽ ആളുകൾ പങ്ക് വെയ്ക്കുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.

വാഹനങ്ങൾ നീരീക്ഷിക്കാനും നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്താൻ നിരവധി ക്യാമറകളാണ് പൊതു നി​ര​ത്തു​ക​ളി​ൽ സ്ഥാ​പി​ച്ചി​രിക്കുന്നത്. ഇവ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് സോഷ്യൽ മീഡിയയിലും നീരീക്ഷണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ആളുകൾ സോഷ്യൽ മീഡിയയിൽ പാനിക് വെയ്ക്കുന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങൾ പൊലീസ് പരിശോധിക്കും.

ഗുരുതരമായ കുറ്റമാണെങ്കിൽ ഡ്രൈവറർമാരെ വിളിച്ചു വരുത്തും. അവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാ​ഹ​ന ഉ​ട​മ ഹാ​ജ​രാ​കാ​തെയിരുന്നാൽ കേസ് ട്രാ​ഫി​ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂണിറ്റിന് കൈമാറും. ഇതിലൂടെ ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമ​ലം​ഘ​നങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നൊരു പ്രത്യേകത കൂടെയുണ്ട്. പുതിയ നടപടിയിലൂടെ ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ വാഹനം ഓടിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എ​ട്ട് വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി. ഹൈ​വേ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വാ​ഹ​ന​മോ​ടി​ക്കുക,മറ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​ര​നെ മനപ്പൂർവ്വം ശ​ല്യ​പ്പെ​ടു​ത്തു​ക, അതിവേഗ പാതയിൽ വേഗത കുറച്ച് ഓടിക്കുക, റോഡ് ലൈൻ തെറ്റിക്കുക തുടങ്ങിയ നിരവധി നി​യ​മ​ ലം​ഘനങ്ങളാണ് കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Gulf news: Kuwait uses social media and surveillance to monitor violators.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

SCROLL FOR NEXT