Big Ticket Draw  x
Gulf

പിതാവിന്റെ ഭാഗ്യ നമ്പര്‍ പരീക്ഷിച്ചു, അടിച്ചു മോനെ...; ബിഗ് ടിക്കറ്റില്‍ 'സ്വര്‍ണം വാരി' മലയാളികള്‍

അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ ഷാഫിക്ക് തന്റെ പിതാവിന്റെ ഭാഗ്യനമ്പറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തെരഞ്ഞെടുത്ത ടിക്കറ്റ് നമ്പറാണ് സമ്മാനം നേടിക്കൊടുത്തത്.

Author : Amal Joy

അബുദാബി: ബിഗ് ടിക്കറ്റ് അബുദാബിയുടെ 292-ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് സ്വര്‍ണക്കട്ടി സമ്മാനം. ഷാഫി പൊക്കുളങ്ങര ബാപ്പുഹാജി (37), വി.എം. അന്‍ഷാദ്(25) എന്നീ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ സംഘങ്ങള്‍ക്കാണ് സമ്മാനം ലഭിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേര്‍ക്കാണ് ഭാഗ്യം തേടിയെത്തിയത്. വിജയികളില്‍ മൂന്ന് ഇന്ത്യക്കാരും, ഒരു ബംഗ്ലാദേശിയും, ഒരു യുഎഇ പൗരനും ഉള്‍പ്പെടുന്നു.

അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ ഷാഫിക്ക് തന്റെ പിതാവിന്റെ ഭാഗ്യനമ്പറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തെരഞ്ഞെടുത്ത ടിക്കറ്റ് നമ്പറാണ് സമ്മാനം നേടിക്കൊടുത്തത്. ഷാഫിക്കും കൂട്ടുകാര്‍ക്കും 24-കാരറ്റ് സ്വര്‍ണക്കട്ടിയാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 15 മുതല്‍ 20 വരെ വരുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നു. ഒരു കൂട്ടുകാരനാണ് വിജയിച്ച വിവരം അറിയിച്ചത്. ആദ്യം എന്റെ സുഹൃത്ത് പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ച് ഫലം നേരിട്ട് കണ്ടപ്പോഴാണ് ഞങ്ങള്‍ ശരിക്കും ജയിച്ചുവെന്ന് മനസ്സിലായത്.

സമ്മാനം ലഭിച്ച രണ്ടാമത്തെ മലയാളി അന്‍ഷാദ് കഴിഞ്ഞ രണ്ടു വര്‍ഷമായി 25 സുഹൃത്തുക്കളടങ്ങുന്ന സംഘമായി എല്ലാ മാസവും ബിഗ് ടിക്കറ്റിലൂടെ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത് പതിവാക്കിയിരുന്നു. ഇത്തവണ യാദൃച്ഛികമായി തെരഞ്ഞെടുത്ത ടിക്കറ്റിലാണ് 24-കാരറ്റ് സ്വര്‍ണക്കട്ടി അടിച്ചത്. സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അന്‍ഷാദ് കഴിഞ്ഞ രണ്ടു വര്‍ഷമായി അല്‍ ഐനിലാണ് താമസിക്കുന്നത്. സമ്മാനം നേടിയ വാര്‍ത്ത തനിക്ക് വലിയ സന്തോഷമാണ് പകര്‍ന്നതെന്ന് അന്‍ഷാദ് പറഞ്ഞു. രണ്ടു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ച് ടിക്കറ്റ് വാങ്ങുന്നുണ്ട്, അതുകൊണ്ടുതന്നെ ഒടുവില്‍ വിജയിക്കാന്‍ കഴിഞ്ഞത് ശരിക്കും ആവേശകരമായ അനുഭവമായിരുന്നു. ഈ സമ്മാനം ഇതിലും നല്ലൊരു സമയത്ത് ലഭിക്കാനില്ല.

ഇവരെക്കൂടാതെ, മുഹമ്മദ് മുസ്‌ലിം എന്ന ഇന്ത്യക്കാരനും സ്വര്‍ണക്കട്ടി സമ്മാനമായി ലഭിച്ചിട്ടുണ്ട്. യുഎഇ സ്വദേശി അഹമ്മദ് അല്‍ കെത്ബി, ഷാര്‍ജയില്‍ പ്രിന്റിങ് പ്രസ് ബിസിനസ് നടത്തുന്ന ബംഗ്ലാദേശ് സ്വദേശി എംഡി സൈഫുള്‍ ഇസ് ലാം എന്നിവരെയും ഭാഗ്യം തേടിയെത്തി.

Malayali wins gold bar in Abu Dhabi Big Ticket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷകനെ പുറത്താക്കി

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

പച്ചമുളക് കുലകുത്തി കായ്ക്കാന്‍ വേപ്പിന്‍ പിണ്ണാക്ക്; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

6,6,6,6,6,6,6,6,6,6, 6,6,6,4,4,4,4,4,4,4,4... 135*! പടിദാറിന്റെ 'അന്യായ അറ്റാക്ക്'!!!

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ജോലി നേടാം; RITES-ൽ 281 ഒഴിവുകൾ