Perseid meteor shower 
Gulf

പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍; അല്‍ ഖാതിം മരുഭൂമിയില്‍ ഇറങ്ങരുത്, അബുദാബിയില്‍ മുന്നറിയിപ്പ്

അല്‍ ക്വാ മരുഭൂമിയും അല്‍ ഖുദ്ര മരുഭൂമിയും നല്ല ഒപ്ഷനുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: പെര്‍സീഡ് ഉല്‍ക്കാവര്‍ഷം നാളെയോടെ ഉച്ചസ്ഥായിയിലെത്തുന്നതിനാല്‍ അബുദാബിയില്‍ ജനങ്ങള്‍ക്ക് ജ്യോതി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പതിവായി സന്ദര്‍ശിക്കുന്ന അബുദാബിയിലെ അല്‍ ഖാതിം മരുഭൂമി നിന്ന് നക്ഷത്രനിരീക്ഷണം നടത്തരുതെന്നാണ് മുന്നറിയിപ്പ്. ഇവിടം ഭൂരിഭാഗവും സ്വകാര്യ ഭൂമിയാണ്, പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുവാദമില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഏതെങ്കിലും ടൂറിസം കമ്പനി നടത്തുന്ന നിരീക്ഷണ പരിപാടികളിലോ, ഏതെങ്കിലും ജ്യോതിശാസ്ത്ര ഗ്രൂപ്പ് നടത്തുന്ന ഇവന്റുകളിലോ പങ്കെടുക്കുന്നത് കുഴപ്പമില്ലെന്നും ഒരു ഫ്‌ലാസ്‌കും ക്യാംപിങ് ചെയറും കൊണ്ടുവന്ന് സ്വന്തമായി ചെയ്യുന്നത് ഉചിതമല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. 'നിങ്ങളുടെ സുരക്ഷയ്ക്കായി ദയവായി അംഗീകൃത നക്ഷത്രനിരീക്ഷണ സ്ഥലങ്ങള്‍ മാത്രം സന്ദര്‍ശിക്കുക,' അല്‍ ക്വാ മരുഭൂമിയും അല്‍ ഖുദ്ര മരുഭൂമിയും നല്ല ഒപ്ഷനുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അമാവാസി ആയതിനാല്‍ ചന്ദ്രനില്ലാത്തതിനാല്‍ ഇരുണ്ട ആകാശത്ത് മണിക്കൂറില്‍ 50 മുതല്‍ 100 വരെ ഉല്‍ക്കകള്‍ കാണാന്‍ സാധിക്കും. 2026 ഓഗസ്റ്റ് 12ന് രാത്രിയും 13ന് പുലര്‍ച്ചെയുമാണ് ദൃശ്യമാവുക. വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഇത് വ്യക്തമായി കാണാം. ഇനി പെര്‍സീഡ് കാണണമെങ്കില്‍ 2045 വരെ കാത്തിരിക്കണം. അല്‍ ക്വാ മരുഭൂമി - ദുബായില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ യാത്രയാണ് ഇങ്ങോട്ടുള്ളത്. രാജ്യത്തെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ ഒന്ന്. അല്‍ ഖുദ്ര മരുഭൂമി- നഗരത്തില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ ഇവിടെ എത്താം. ദീര്‍ഘദൂര ഡ്രൈവ് ആഗ്രഹിക്കാത്ത ആര്‍ക്കും ഏറ്റവും എളുപ്പമുള്ള ഓപ്ഷന്‍

സൂര്യനു ചുറ്റുമുള്ള സഞ്ചാരപാതയില്‍, സ്വിഫ്റ്റ്-ടട്ടില്‍ എന്ന വാല്‍നക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ ഉല്‍ക്കാപ്രവാഹം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങള്‍ അതിവേഗത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘര്‍ഷണം മൂലം കത്തുകയും ചെയ്യുമ്പോഴാണ് ആകാശത്ത് തീയമ്പുകള്‍ പോലെ ഉല്‍ക്കകള്‍ കാണപ്പെടുന്നത്.

സാധാരണ ദിവസങ്ങളില്‍ മണിക്കൂറില്‍ 5-8 ഉല്‍ക്കകളെ കാണാമെങ്കിലും ഉല്‍ക്കാപ്രവാഹ സമയങ്ങളില്‍ ഇത് വളരെ കൂടുതലായി കാണാം. പെഴ്‌സിഡ് പ്രവാഹത്തില്‍ മണിക്കൂറില്‍ 50-100 ഉല്‍ക്ക വരെ കാണാറുണ്ട്. ഇക്കാലത്ത് പാതിരാവിന് ശേഷം ശേഷം വടക്ക് കിഴക്കന്‍ മാനത്ത് ഉദിക്കുന്ന പെഴ്‌സ്യൂസ് നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ഈ പ്രവാഹം വരുന്നതായി കാണപ്പെടുക. അതുകൊണ്ടാണിതിന് പെഴ്‌സിഡ് എന്ന പേര് കിട്ടിയത്.

Perseid meteor shower: Dubai Astronomy Group warns stargazers away from Al Khatim Desert

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മെസി വിവാദം: റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യം; കരാർ സുതാര്യമെന്ന് യു ഷറഫലി

ബദാം മിൽക്ക് പോഷ​ക​ഗുണത്തിൽ മുന്നിൽ, വീട്ടിൽ എങ്ങനെ ഉണ്ടാക്കാം

പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം

ചാല ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ; അഭിമുഖം ഓഗസ്റ്റ് 14ന്