സനീഷ് ബാബു 
Gulf

ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങി; വിമാനത്താവളത്തില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങിയ പ്രവാസി വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല നന്ദനം വീട്ടില്‍ രവീന്ദ്രന്‍ശാന്തമ്മ ദമ്പതികളുടെ മകന്‍ സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബൈയില്‍ ബില്‍ഡിംഗ് ആക്‌സസ് സൊല്യൂഷന്‍സ് കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന സനീഷ്.

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ സനീഷ് ജോലിയില്‍ നിന്ന് ഒരു മാസത്തെ അവധി എടുത്താണ് യാത്ര തിരിച്ചത്. ഞായറാഴ്ച രാവിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യാന്‍ കാത്തിരിക്കുന്നതിനിടെ സനീഷ് കുഴഞ്ഞുവീഴുകയായിരുന്നു.

ദുബൈയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു സനീഷ്. എയര്‍ലൈന്‍ അധികൃതരും രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസും ചേര്‍ന്നാണ് മൃതശരീരം കൊച്ചിയിലെത്തിക്കാന്‍ സഹായമൊരുക്കിയത്. കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. പെരിങ്ങാലയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. ഭാര്യ: രൂപ. മകൾ: ദേവനന്ദ.

Returning home to celebrate Onam; expatriate collapses and dies at airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

കർക്കടക വാവുബലി: തൃക്കണ്ണാട് ക്ഷേത്രത്തിൽ കനത്ത മഴയത്തും പിതൃതർപ്പണത്തിനായി ആയിരങ്ങളെത്തി

'ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, ആള് മാറിയതാണോ എന്ന് കരുതി': ഇന്ദ്രന്‍സ്

പുരാണങ്ങളിലെ ജംബുദ്വീപ്, ഭാരതവർഷവുമായുള്ള ബന്ധമെന്ത്?; അറിയാം മഹാമേരു പർവ്വതവും ഒൻപത് വിശാല പ്രദേശങ്ങളും