RTA announces new bus service on the Dubai-Sharjah route @RTA /X
Gulf

ദുബൈ - ഷാർജാ റൂട്ടിൽ ബസ് സർവീസ് പ്രഖ്യാപിച്ച് ആർ ടി എ

പുതിയ ബസ് സർവീസിലൂടെ ദുബൈ - ഷാർജാ റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകും എന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് പുറമെ വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് അധികൃതർ ഇത്തരമൊരു പദ്ധതി നടപ്പിലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി ബസ് സർവീസുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ബസുകളുടെ യാത്ര സമയം,റൂട്ടുകൾ അടക്കമുള്ള വിശദ വിവരങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ പുറത്ത് വിട്ടു.

ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസ് നടത്തുക. ഇ-308 എന്ന് പേരിട്ടിരിക്കുന്ന ബസുകളിലൂടെ പുലർച്ചെ 5 മണി മുതൽ രാത്രി 11.30 വരെ യാത്ര ചെയ്യാം.

ഓരോ 30 മിനിറ്റിലും ഒരു ബസ് എന്ന നിലയിൽ സർവീസ് നടത്തുക. 12 ദിർഹമാണ് ഒരു വശത്തേക്കുള്ള യാത്രാനിരക്ക്. 

പുതിയ ബസ് സർവീസിലൂടെ ദുബൈ - ഷാർജാ റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകും എന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് പുറമെ വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് അധികൃതർ ഇത്തരമൊരു പദ്ധതി നടപ്പിലാകുന്നത്. പൊതു നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Gulf news: RTA announces new bus service on the Dubai-Sharjah route.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം