എലിഫന്റ് റോക്ക്  x
Gulf

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

മരുഭൂമിയുടെ അഭിമാനമായ എലിഫന്റ് റോക്ക് (ജബല്‍ അല്‍ ഫീല്‍) വേനല്‍ക്കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

സൗദി അറേബ്യ: 2019 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നതിനുശേഷം സൗദി അറേബ്യയിലെ അല്‍ഉല മരുഭൂമി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. മരുഭൂമിയുടെ അഭിമാനമായ എലിഫന്റ് റോക്ക് (ജബല്‍ അല്‍ ഫീല്‍) വേനല്‍ക്കാലത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഏകദേശം 52 മീറ്റര്‍ (170 അടി) ഉയരമുള്ള ഈ പാറയും ചുറ്റുമുള്ള ചുവന്ന മണല്‍ക്കല്‍ രൂപങ്ങളും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി കാറ്റും മഴയും മരുഭൂമിയിലെ പ്രകൃതിക്ഷയവും ചേര്‍ന്നാണ് രൂപപ്പെട്ടത്.

ദൂരെനിന്ന് നോക്കിയാല്‍ തുമ്പിക്കൈ നിലത്തൂന്നി നില്‍ക്കുന്ന ഭീമന്‍ ആനയെന്ന് തോന്നും. അടുത്തെത്തുമ്പോഴാണ് ആനയുടെ രൂപം കൈവന്ന പ്രകൃതിയുടെ അദ്ഭുതസൃഷ്ടിയാണെന്നും തിരിച്ചറിയുക. സൂര്യന്‍ മറയുമ്പോള്‍ എലിഫന്റ് റോക്കിന്റെ ഭാവവും മാറും. സ്വര്‍ണനിറത്തില്‍ നിന്ന് ഓറഞ്ചിലേക്കും പിന്നീട് കടുംചുവപ്പിലേക്കും മാറും. മരുഭൂമിയിലെ രാത്രി കാലങ്ങളിലെ തെളിഞ്ഞ ആകാശം നക്ഷത്രനിരീക്ഷണത്തിന് അപൂര്‍വ അനുഭവം സമ്മാനിക്കുന്നു.

വൈകുന്നേരങ്ങളിലും രാത്രിയുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സമയം. സന്ദര്‍ശകരുടെ സൗകര്യത്തിനായി തുറസ്സായ ഇരിപ്പിടങ്ങള്‍, കഫേകള്‍, ഭക്ഷണശാലകള്‍,നടപ്പാതകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച അല്‍ഉലയിലെ ചരിത്രസ്മാരകങ്ങള്‍, ഹെഗ്ര (മദാഇന്‍ സാലിഹ്),പുരാതന ശവകുടീരങ്ങള്‍, താഴ്വരകള്‍ എന്നിവയ്‌ക്കൊപ്പം എലിഫന്റ് റോക്കും രാജ്യത്തെ പ്രധാന വിനോദസഞ്ചാര ഇടമായി മാറി.

Saudi Arabia’s AlUla desert and Elephant Rock, also known as Jabal AlFeel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

തീവ്ര ന്യൂനമര്‍ദ്ദം: മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഷൂട്ടിങ് ലോകകപ്പിൽ സ്വർണവും വെങ്കലവും; ഡബിൾ നേട്ടം വെടിവച്ചിട്ട് ഇന്ത്യ!

'നരേന്ദ്രമോദിക്ക് എതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണം'; സാമൂഹിക മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ്