Saudi Civil Defense rescued stranded tourists from the mountain using a crane Joice
Gulf

മലയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സൗദി സിവിൽ ഡിഫൻസ് (വിഡിയോ)

കുന്നിൻ മുകളിൽ ദുഷ്​കരമായ സാഹചര്യത്തിൽ കുടുങ്ങിയ ഇവരെ പുറത്ത് എത്തിക്കാനായി പ്രത്യേക ക്രെയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ ത്വാഇഫ് പ്രദേശത്തെ മലയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. അൽ ഹദ ജനവാസ മേഖലയിൽ ശനിയാഴ്​ചയാണ്​ സംഭവം നടന്നത്. മലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോയ നാല് പേർ സിവിൽ ഡിഫൻസ് അധികൃതരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുക ആയിരുന്നു.

വിവരം ലഭിച്ചതിനെത്തുടർന്ന് അതിവേഗം രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തി. കുന്നിൻ മുകളിൽ ദുഷ്​കരമായ സാഹചര്യത്തിൽ കുടുങ്ങിയ ഇവരെ പുറത്ത് എത്തിക്കാനായി പ്രത്യേക ക്രെയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം കയർ ഉപയോഗിച്ച് ഇവരെ മലയുടെ താഴേയ്ക്ക് കൊണ്ട് വരുകയും അവിടെ നിന്ന് ക്രെയിനിന്റെ സഹായത്തോടെ റോഡിലേക്ക് എത്തിക്കുക ആയിരുന്നു.

നാല് പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയാതായി അധികൃതർ അറിയിച്ചു. ഇവർക്ക് ആരോഗ്യ പ്രശ്‍നങ്ങളോ,പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പർവതപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജനങ്ങൾ അപകടസാധ്യതകൾ ഒഴിവാക്കാൻ സുരക്ഷാ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്​ നൽകി.

Gulf news: Saudi Civil Defense rescued stranded tourists from the mountain using a crane.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT