UAE authority urges public to avoid midday funeral and burial rites to prevent heat-related risks @HaramainInfo/x
Gulf

ചൂട് കൂടുന്നു; സംസ്കാര ചടങ്ങുകൾക്കും സമയം പ്രഖ്യാപിച്ച് യു എ ഇ

ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഈ തീരുമാനമെന്നും ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൂടിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളും,പള്ളികളും കേന്ദ്രികരിച്ച് താത്കാലിക ഷെഡുകൾ നിർമ്മിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: യു എ യിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നത് രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സൂര്യാഘാതം ഒഴിവാക്കാനും,ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി ചടങ്ങുകളും,പ്രാർത്ഥനകളും രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്‌സ് അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഈ തീരുമാനമെന്നും ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൂടിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളും,പള്ളികളും കേന്ദ്രികരിച്ച് താത്കാലിക ഷെഡുകൾ നിർമ്മിച്ചിരുന്നു.

അതെ സമയം ക​ന​ത്ത ചൂട് തുടരുന്നതിനിടെ വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത്​ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​ ലഭിച്ചിരുന്നു. ഷാ​ർ​ജ​യി​ലും ഖോ​ർ​ഫ​ക്കാ​നി​ലു​മാ​ണ്​ ചെ​റി​യ രീതിയിൽ മ​ഴ പെയ്തത്. ചി​ല എ​മി​റേ​റ്റു​ക​ളി​ൽ പൊടിക്കാറ്റ് വീശിയതായും റിപ്പോർട്ടുകളുണ്ട്. പൊ​ടി​ക്കാ​റ്റ്​ വീശുന്നത് തുടരാനുള്ള സാ​ധ്യ​ത​ കണക്കിലെടുത്തു പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന​വ​രും ഡ്രൈ​വ​ർ​മാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നിർദേശം നൽകി.

തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ അന്തരീക്ഷവുമൊക്കെ തണുപ്പിക്കാൻ വിവിധ പദ്ധതികളാണ് യു എ ഇ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ ഉച്ച വിശ്രമം അനുവദിച്ചിരുന്നു.

Gulf news : UAE authority urges public to avoid midday funeral and burial rites to prevent heat-related risks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT